കേരളത്തിലേക്ക് ഓക്‌സിജൻ വിതരണം ചെയ്യില്ലെന്ന് കർണാടക

By Syndicated , Malabar News
oxygen shortage
Ajwa Travels

കാസര്‍ഗോഡ്: കേരളത്തിലേക്കുള്ള മെഡിക്കല്‍ ഓക്‌സിജന്‍ വിതരണം വിലക്കി കര്‍ണാടക സര്‍ക്കാര്‍. കര്‍ണാടകയില്‍ ഓക്‌സിജന്‍ ക്ഷാമമുണ്ടെന്നും അതിനാൽ ഇതര സംസ്‌ഥാനങ്ങൾക്ക് വിതരണം ചെയ്യരുതെന്നും ദക്ഷിണ കന്നട ജില്ലാ ഡെപ്യൂട്ടി കമ്മീഷണറുടെ ഉത്തരവ് ഉണ്ടെന്നാണ് മംഗളൂരുവിലെ പ്ളാൻറ് അധികൃതർ നൽകുന്ന മറുപടി.

മംഗളൂരു ബൈകമ്പാടി മലബാര്‍ ഓക്‌സിജന്‍ പ്ളാന്റില്‍ നിന്നാണ് കാസര്‍ഗോഡ് ജില്ലയിലെ സ്വകാര്യ ആശുപത്രികളില്‍ ഭൂരിഭാഗവും ഓക്‌സിജന്‍ ഇറക്കുന്നത്. ആശുപത്രികളുടെ പ്രതിനിധികള്‍ ശനിയാഴ്‌ച പതിവുപോലെ ഓക്‌സിജന്‍ സിലിണ്ടറുകള്‍ എടുക്കാന്‍ എത്തിയപ്പോഴാണ് വിലക്ക് ചൂണ്ടിക്കാട്ടി പ്ളാൻറ് അധികൃതർ ഓക്‌സിജന്‍ നിഷേധിച്ചത്.

നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കാസര്‍ഗോഡ് എംഎല്‍എ എന്‍എ നെല്ലിക്കുന്ന് മംഗളൂരു ഡെപ്യൂട്ടി കമീഷണര്‍ ഡോ. കെവി രാജേന്ദ്രയെ ബന്ധപ്പെട്ടു എങ്കിലും അനുകൂല മറുപടിയൊന്നും ലഭിച്ചില്ലെന്ന് എംഎൽഎ പറഞ്ഞു. അതേസമയം, ആശുപത്രികളില്‍ നിലവില്‍ പ്രതിസന്ധിയില്ലെന്നും കണ്ണൂരില്‍ നിന്ന് ഓക്‌സിജൻ ഇറക്കുമെന്നും സ്വകാര്യ ആശുപത്രി മാനേജ്മെന്റുകള്‍ അറിയിച്ചു.

Read also: ആശങ്കയൊഴിഞ്ഞു; ചൈനീസ് റോക്കറ്റ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE