കണ്ണൂർ: കോവിഡ് വ്യാപനത്തെ തുടർന്ന് കേരള-കുടക് ബസ് ഗതാഗതത്തിന് കർണാടക ഏർപ്പെടുത്തിയ നിയന്ത്രണം 30ആം തീയതി വരെ നീട്ടി. കഴിഞ്ഞ 2 മാസക്കാലമായി കർണാടക ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ തുടർന്ന് കേരള-കുടക് ബസ് സർവീസുകൾ പൂർണമായും നിലച്ചിരിക്കുകയാണ്.
മടിക്കേരി ഡെപ്യൂട്ടി കമ്മിഷണർ(കുടക് കളക്‌ടർ) ചാരുലത സോമൽ 4ആം തവണ ഇറക്കിയ ഉത്തരവ് കാലാവധി 2 ദിവസം മുൻപ് അവസാനിച്ചിരുന്നു. തുടർന്നാണ് ഇപ്പോൾ ഒരു മാസത്തേക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. നേരത്തെ 15 ദിവസം കൂടുമ്പോഴാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്.
കുടകിൽ നിലവിൽ 0.2 ശതമാനമാണ് ടിപിആർ നിരക്ക്. എന്നാൽ കേരളത്തിലെ ടിപിആർ നിരക്ക് ഉയർന്ന് തുടരുന്നതിനാലാണ് ഇപ്പോൾ നിയന്ത്രണങ്ങൾ നിലനിൽക്കുന്നത്. കേരളത്തിലെ ടിപിആർ നിരക്ക് 5 ശതമാനത്തിൽ താഴെ എത്തിയാൽ മാത്രമേ നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകുകയുള്ളൂ എന്നാണ് അധികൃതർ നൽകുന്ന സൂചനകൾ.
Read also: സംസ്‌ഥാനത്തെ തിയേറ്റർ തുറക്കൽ; സർക്കാർ തീരുമാനത്തിന് എതിരെ ഐഎംഎ