രാജ്യത്ത് സജീവ കോവിഡ് രോഗികളുടെ എണ്ണത്തിൽ കർണാടക ഒന്നാമത്

By Staff Reporter, Malabar News
karnataka covid
Representational image
Ajwa Travels

ബെംഗളൂരു: രാജ്യത്ത് ഏറ്റവും പുതിയ കോവിഡ് കണക്കുകൾ പുറത്തുവന്നതോടെ സജീവ രോഗികളുടെ എണ്ണത്തിൽ കർണാടക ഒന്നാമത്. 5,92,182 സജീവ കേസുകളുമായാണ് കർണാടക രോഗികളുടെ എണ്ണത്തിൽ ഒന്നാമതായത്. രണ്ടാം സ്‌ഥാനത്തുള്ള മഹാരാഷ്‌ട്രയിൽ 5,46,129 കേസുകളാണ് നിലവിലുള്ളത്.

കർണാടകയിൽ ബുധനാഴ്‌ച റിപ്പോർട് ചെയ്‌തത് 39,998 കോവിഡ് കേസുകളാണ്. 29.6 ശതമാനമാണ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്. 517 പേർ കഴിഞ്ഞ ദിവസം മാത്രം മരണപ്പെട്ടു. മെയ് അവസാനത്തോടെ മാത്രമേ കോവിഡ് കേസുകൾ കുറയൂവെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന.

അതേസമയം വാക്‌സിനുകളുടെ ദൗർലഭ്യത്തെ തുടർന്ന് 18 മുതൽ 44 വയസ് വരെ പ്രായമുള്ളവർക്ക് വാക്‌സിനേഷൻ താൽക്കാലികമായി നിർത്തിവയ്‌ക്കാൻ സർക്കാർ തീരുമാനിച്ചു. സ്വകാര്യ ആശുപത്രികൾക്ക് ഇത് ബാധകമല്ല. വാക്‌സിൻ പ്രതിസന്ധി കുറച്ചുകാലം കൂടി തുടരുമെന്നാണ് ചീഫ് സെക്രട്ടറി പറയുന്നത്.

Read Also: 18നും 45നും ഇടയിൽ പ്രായമായവര്‍ക്കുള്ള വാക്‌സിനേഷന്‍ താല്‍കാലികമായി നിര്‍ത്തി കര്‍ണാടക

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE