ബെംഗളൂരു: 18 വയസിനും 45 വയസിനും ഇടയിലുള്ളവര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കുന്നത് താല്‍ക്കാലിമായി നിര്‍ത്തി വെക്കാന്‍ കര്‍ണാടക. മെയ് 14 മുതല്‍ സംസ്‌ഥാനത്ത് 45 വയസിന് മുകളിലുള്ളവര്‍ക്ക് മാത്രമായിരിക്കും കോവിഡ് വാക്‌സിന്‍ കുത്തിവെപ്പ് ഉണ്ടായിരിക്കൂ എന്നാണ് സര്‍ക്കാരിന്റെ പുതിയ ഉത്തരവ്.
സംസ്‌ഥാനത്തെ എല്ലാ കോവിഡ് വാക്‌സിന്‍ സെന്ററുകളിലും ഇത് ബാധകമാണ്. നിലവിലെ അവസ്‌ഥ പരിഗണിച്ച് രണ്ടാം ഡോസ് ആവശ്യമുള്ളവര്‍ക്കായി സംസ്‌ഥാന സര്‍ക്കാര്‍ നേരിട്ട് വാങ്ങിയ വാക്‌സിന്‍ ഉപയോഗിക്കുന്നതിനാണ് ഈ നീക്കം എന്നാണ് സര്‍ക്കാര്‍ ഇറക്കിയ പ്രസ്‌താവന പറയുന്നത്.
നേരത്തെ സംസ്‌ഥാന സര്‍ക്കാര്‍ നേരിട്ടു വാങ്ങിയ വാക്‌സിന്‍ 18 വയസു മുതല്‍ 45 വയസു വരെയുള്ള വിഭാഗത്തിന് ഉപയോഗിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ വാങ്ങിയ വാക്‌സിനും ഇപ്പോള്‍ രണ്ടാം ഡോസ് സ്വീകരിച്ചവര്‍ക്ക് വിതരണം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. 18 വയസിനും 45 വയസിനും ഇടയിലുള്ളവരുടെ വാക്‌സിനേഷന്‍ ആരംഭിക്കുന്നത് സര്‍ക്കാര്‍ പിന്നീട് അറിയിക്കും.
Also Read: ചികിൽസ കാത്ത് നാലു മണിക്കൂർ ആശുപത്രി മുറ്റത്ത്; ചെന്നൈയിൽ നാലു രോഗികൾ മരിച്ചു