ഇരിട്ടിയിൽ വീണ്ടും കർണാടക മദ്യം പിടികൂടി; രണ്ടുപേർ അറസ്‌റ്റിൽ

By Staff Reporter, Malabar News
liquor seized
Representational Image
Ajwa Travels

കണ്ണൂർ: ഇരിട്ടിയിൽ മദ്യക്കടത്ത്‌ പതിവാകുന്നു. ലോക്ക്ഡൗൺ ആരംഭിച്ച ശേഷം രണ്ടാഴ്‌ചക്കിടെ 4ആം തവണയാണ് പോലീസ് ഇരിട്ടിയിൽ നിന്നും കർണാടക മദ്യം പിടികൂടുന്നത്. കർണാടകയിൽ നിന്നും പച്ചക്കറി വണ്ടിയിൽ ഒളിച്ചു കടത്തിയ 75 ലിറ്റർ മദ്യമാണ് വാഹന പരിശോധനക്കിടെ ഇന്നലെ പിടികൂടിയത്.

പാനൂർ പൊയിലൂർ സ്വദേശികളായ വിവി ഷിബിൻ(34), പുത്തൻപുരയ്‌ക്കൽ രാഗേഷ്(30) എന്നിവരാണ് അറസ്‌റ്റിലായത്‌. 75 കുപ്പികളിലായാണ് ഇവർ വാഹനത്തിൽ മദ്യം ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത്.

ഇരിട്ടി പോലീസ് സ്‌റ്റേഷന് മുന്നിൽ നടത്തിയ വാഹന പരിശോധനയിലാണ് മദ്യവും പ്രതികളും പിടിയിലായത്. രണ്ടാഴ്‌ചക്കിടെ 4ആം തവണയാണ് ഇത്തരത്തിൽ മദ്യം പിടികൂടുന്നത്. നേരത്തെ പച്ചക്കറി വണ്ടിയിൽ നിന്നും യാത്രാ വാഹനത്തിൽ നിന്നും മൽസ്യ വണ്ടിയിൽ നിന്നുമാണ് മദ്യം പിടികൂടിയത്.

സിഐ എംബി രാജേഷ്, എസ്ഐ അബ്ബാസലി, എസ്ഐ കെടി മനോജ്, എ‌എസ്ഐ എംസി മനോഹരൻ, മുഹമ്മദ് റഷീദ്, സൗമ്യ കുര്യൻ എന്നിവരുടെ സംഘമാണ് വാഹന പരിശോധന നടത്തിയത്.

Malabar News: തൃത്താലയിൽ ഒളിപ്പിച്ച് വെച്ചിരുന്ന വൻ കഞ്ചാവ് ശേഖരം പിടികൂടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE