കർണാടക മുൻസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പ്; കോൺഗ്രസ്‌ മുന്നേറ്റം, ബിജെപിക്ക് തിരിച്ചടി

By Staff Reporter, Malabar News
karnataka-congess
Representational Image
Ajwa Travels

ബെംഗളൂരു: കർണാടകയിലെ മുൻസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന് വന്‍ നേട്ടം. 10 തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഏഴിടത്തും കോൺഗ്രസ് വിജയിച്ചു. രണ്ട് സ്‌ഥലങ്ങളിൽ ജെഡിഎസും ഒരിടത്ത് ബിജെപിയുമാണ് വിജയിച്ചത്. ഭരണകക്ഷിയായ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് കോവിഡ് കാലത്ത് നടന്ന തദ്ദേശ തിര‍ഞ്ഞെടുപ്പ് സമ്മാനിച്ചത്.

ബെല്ലാരിയിലും ബിഡാരിയിലും കോണ്‍ഗ്രസ് ഭൂരിഭാഗം സീറ്റുകള്‍ നേടി ഭരണം പിടിച്ചത് ബിജെപിയെ ഞെട്ടിച്ചു. ബെല്ലാരി നഗരസഭ കൗണ്‍സിലിലെ ആകെയുള്ള 39 വാർഡുകളിൽ കോൺഗ്രസ് 20 എണ്ണത്തില്‍ വിജയിച്ചപ്പോള്‍ ബിജെപിക്ക് നേടാനായത് 14 സീറ്റുകൾ മാത്രമാണ്.

കെപിസിസി അദ്ധ്യക്ഷന്‍ ഡികെ ശിവകുമാര്‍ നേരിട്ടാണ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. തിരഞ്ഞെടുപ്പ് നടന്ന 266 വാർഡുകളിൽ 119 സീറ്റും കോൺഗ്രസ് നേടി. 36 ഇടത്ത് ജെഡിഎസും 33 ഇടത്ത് ബിജെപിയും വിജയിച്ചു. മഡിക്കേരിയില്‍ മാത്രമാണ് ബിജെപിക്ക് ഭരണം കിട്ടിയത്.

Read Also: ആഘോഷങ്ങൾ ഒഴിവാക്കണമെന്ന ഹൈക്കോടതി ഉത്തരവ്; നടപ്പിലാക്കാൻ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ നിർദ്ദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE