ബെംഗളൂരു: കേരളവുമായി അതിർത്തി പങ്കിടുന്ന ജില്ലകളിലെ വാരാന്ത്യ കർഫ്യൂ പിൻവലിക്കുന്നതായി വ്യക്‌തമാക്കി കർണാടക. അതേസമയം അതിർത്തി ചെക്ക്പോസ്‌റ്റുകളിൽ കർശന പരിശോധന തുടരുമെന്നും അധികൃതർ വ്യക്‌തമാക്കിയിട്ടുണ്ട്. നിലവിൽ ഈ ജില്ലകളിലെ കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 2 ശതമാനത്തിൽ താഴെ ആയതോടെയാണ് ഇളവുകൾ നൽകുന്നത്.
കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്‌ചാത്തലത്തിൽ രോഗവ്യാപന സാധ്യത കണക്കിലെടുത്താണ് അതിർത്തി ജില്ലകളിൽ കർണാടക വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തിയത്. കൂടാതെ കേരളത്തിൽ നിന്നുള്ള ആളുകൾക്ക് സംസ്‌ഥാനത്ത് പ്രവേശിക്കുന്നതിന് കർശന മാനദണ്ഡങ്ങളും കർണാടക പുറത്തിറക്കിയിരുന്നു.
Read also: കടലില്‍ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി