വാരാന്ത്യ ലോക്ക്ഡൗൺ; വാളയാറിൽ കർശന പരിശോധന നടത്താൻ പോലീസ്

By Staff Reporter, Malabar News
Walayar-checkpost
Ajwa Travels

പാലക്കാട്: കേരളത്തിൽ ഇന്ന് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഉള്ളതിനാൽ വാളയാര്‍ അതിര്‍ത്തിയിൽ കേരള പോലീസ് കര്‍ശന പരിശോധന നടത്തും. തമിഴ്‌നാട്ടിലെ വാരാന്ത്യ ലോക്ക്ഡൗൺ ഒഴിവാക്കിയതോടെ കേരളത്തിലേക്ക് കൂടുതൽ പേരെത്താൻ സാധ്യയുണ്ട്. ഇത് കണക്കിലെടുത്താണ് പരിശോധന ശക്‌തമാക്കുന്നത്.

അടിയന്തര ആവശ്യങ്ങൾക്ക് വരുന്നവരെ മാത്രമേ തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് കടത്തിവിടുകയുള്ളൂ എന്നാണ് പാലക്കാട് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്. അതേസമയം പാലക്കാട് നിന്നും ഓരോ മണിക്കൂര്‍ ഇടവിട്ടാകും പ്രധാന സ്‌ഥലങ്ങളിലേക്ക് കെഎസ്ആര്‍ടിസി ബസുകൾ സര്‍വീസ് നടത്തുക. അതേസമയം, സംസ്‌ഥാനത്ത് ഇന്ന് കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

തീവ്ര കോവിഡ് വ്യാപനം കണക്കിലെടുത്താണ് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ തുടരാൻ തീരുമാനിച്ചത്. അവശ്യസർവീസുകൾ മാത്രമേ അനുവദിക്കൂ. ആൾക്കൂട്ടം കൾശനമായി നിയന്ത്രിക്കും. പോലീസ് പരിശോധന അർദ്ധരാത്രി വരെ തുടരും. അവശ്യയാത്രകള്‍ മാത്രമേ അനുവദിക്കൂ. യാത്ര ചെയ്യുന്നവര്‍ രേഖകള്‍ കയ്യില്‍ കരുതണമെന്നും അറിയിച്ചിട്ടുണ്ട്.

Read Also: സിനിമാ മേഖലയിലെ പരാതികൾ; പരിഹാര സമിതി രൂപീകരിക്കാൻ ഇടപെട്ട് വനിതാ കമ്മീഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE