സിനിമാ മേഖലയിലെ പരാതികൾ; പരിഹാര സമിതി രൂപീകരിക്കാൻ ഇടപെട്ട് വനിതാ കമ്മീഷൻ

By Staff Reporter, Malabar News
ADV P Sathidevi
അഡ്വ. പി സതീദേവി
Ajwa Travels

കൊച്ചി: സിനിമാ മേഖലയിലെ പരാതികള്‍ പരിഹരിക്കാനായി സമിതി രൂപീകരിക്കാന്‍ സാംസ്‌കാരിക വകുപ്പ് മുന്‍കൈ എടുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്‌ഥാന വനിതാ കമ്മീഷന്‍. തൊഴിലിടങ്ങളിലെ സ്‌ത്രീപീഡനം സംബന്ധിച്ച വിശാഖാ കേസിലെ മാനദണ്ഡങ്ങള്‍ അനുസരിച്ച്, മാര്‍ഗരേഖയില്‍ പറയുന്ന പ്രകാരമുള്ള ആഭ്യന്തര പരാതി പരിഹാര സമിതി നടപ്പാക്കാന്‍ സാംസ്‌കാരിക വകുപ്പ് തയ്യാറാവണമെന്നാണ് വനിത കമ്മീഷന്റെ ആവശ്യം.

ഇതുസംബന്ധിച്ച് വനിതാ കമ്മീഷന്‍ സാംസ്‌കാരിക വകുപ്പ് സെക്രട്ടറിക്ക് കത്ത് നല്‍കി. വിമന്‍ ഇന്‍ സിനിമാ കളക്‌ടീവ് ഭാരവാഹികള്‍ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി, കമ്മീഷന്‍ അംഗം അഡ്വ. എംഎസ് താര എന്നിവരോട് മേഖലയിലെ സ്‌ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് നേരിട്ടു ബോധിപ്പിച്ചതിന്റെയും, തുടര്‍ന്ന് വനിതാ കമ്മീഷന് നല്‍കിയ പരാതിയുടെയും അടിസ്‌ഥാനത്തിലാണ് കമ്മീഷന്‍ സാംസ്‌കാരിക വകുപ്പ് സെക്രട്ടറിക്ക് കത്തയച്ചത്.

ഡബ്ള്യുസിസിയുടെ പരാതിക്കാധാരമായ കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ നിയുക്‌തമായ ജസ്‌റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങളും ശുപാര്‍ശകളും പ്രാവര്‍ത്തികമാക്കാന്‍ സാംസ്‌കാരിക വകുപ്പ് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് അറിയിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

Read Also: പെഗാസസ്‌; സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയമെന്ന് കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE