കരുവന്നൂർ തട്ടിപ്പ്; സുനിൽ കുമാറിനെ കസ്‌റ്റഡിയിൽ വേണമെന്ന് ക്രൈം ബ്രാഞ്ച് ആവശ്യം

By News Desk, Malabar News
Crime-branch
Ajwa Travels

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് വായ്‌പാ തട്ടിപ്പ് കേസിൽ ക്രൈം ബ്രാഞ്ച് സംഘം കസ്‌റ്റഡി അപേക്ഷ സമർപ്പിച്ചു. ഒന്നാം പ്രതി സുനിൽ കുമാറിനെ ചോദ്യം ചെയ്യാൻ ഒരാഴ്‌ച കസ്‌റ്റഡിയിൽ നൽകണമെന്ന് ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടു. കസ്‌റ്റഡി അപേക്ഷ മൂന്ന് ദിവസത്തിന് ശേഷം പരിഗണിക്കും.

കഴിഞ്ഞ ദിവസമാണ് കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഒന്നാം പ്രതി സുനിൽ കുമാറിനെ ക്രൈം ബ്രാഞ്ച് അറസ്‌റ്റ് ചെയ്യുന്നത്. സുനിൽ കുമാറിനെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്‌തു. ഭരണ സമിതിയുടെ അറിവോ പ്രസിഡന്റിന്റെ ഒപ്പോ ഇല്ലാതെ പലർക്കും ഇയാൾ അംഗത്വം നൽകിയെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.

Also Read: സൂചനാ സമരം വിജയം; മെഡിക്കൽ കോളേജ് ജീവനക്കാർക്ക് ഒരു മാസത്തെ ശമ്പളം നൽകി

 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE