കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; പ്രതികൾക്കായി പോലീസ് ലുക്ക് ഔട്ട്‌ നോട്ടീസ് പുറത്തിറക്കും

By Staff Reporter, Malabar News
karuvannor-bank-fraud
Representational Image
Ajwa Travels

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് വായ്‌പാ തട്ടിപ്പ് കേസിലെ പ്രതികൾക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും. കേസിലെ പ്രതികളായ സുനിൽ കുമാർ, ബിജു കരീം, ബിജോയ് , ജിൽസൺ, കിരൺ , റെജി, എം അനിൽ കുമാർ എന്നിവർക്കായാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുക. പ്രതികൾ പോകാൻ സാധ്യതയുള്ള ഇടങ്ങളിൽ ഉൾപ്പടെ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്നാണ് പോലീസ് പറയുന്നത്.

അതേസമയം, അന്വേഷണ ഉദ്യോഗസ്‌ഥരും സിപിഎമ്മും ചേർന്ന് ഒത്തു കളിക്കുകയാണെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ വിമർശനം. പ്രതികൾ പോകാൻ സാധ്യതയുള്ള ഇടങ്ങളിൽ ഉൾപ്പടെ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്നാണ് പോലീസ് പറയുന്നത്. ലോക്കൽ പൊലീസ് എഫ്ഐആർ ഇട്ടപ്പോൾ മുതൽ പ്രതികൾ ഒളിവിലാണെന്നും അന്വേഷണം തുടരുകയാണെന്നും അന്വേഷണ സംഘവും ചൂണ്ടികാണിക്കുന്നു.

Read Also: ലോക്ക്ഡൗൺ ഇളവുകൾ; സമര പരിപാടികൾ നിർത്തിവെച്ചതായി വ്യാപാരി വ്യവസായി ഏകോപന സമിതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE