കാസർഗോഡ് സമ്മേളന ബോർഡിൽ എസ്‌ടിയു പ്രവർത്തകരെ സിപിഎമ്മാക്കി; പരാതി

By Trainee Reporter, Malabar News
kasargod-madikkai-flex-board issues
Ajwa Travels

കാസർഗോഡ്: വിവാദങ്ങൾ വിട്ടൊഴിയാതെ സിപിഎം കാസർഗോഡ് ജില്ലാ സമ്മേളനം. സിപിഎം ജില്ലാ സമ്മേളന നഗരിയിലേക്ക് പ്രതിനിധികളെ സ്വാഗതം ചെയ്‌ത ബോർഡുമായി ബന്ധപ്പെട്ടാണ് പുതിയ ആരോപണം ഉയർന്നത്. സിപിഎം ബോർഡിൽ എസ്‌ടിയു പ്രവർത്തകരുടെ ചിത്രം മോർഫ് ചെയ്‌ത്‌ ചേർത്തതായാണ് ആരോപണം.

സിപിഎം ബോർഡിലെ ചുമടെടുക്കുന്ന തൊഴിലാളികൾ കാസർഗോഡ് നഗരത്തിലെ എസ്‌ടിയു അംഗങ്ങളാണെന്ന് നേതാക്കൾ പറഞ്ഞു. തൊഴിലാളികളുടെ യഥാർഥ ഫോട്ടോയിൽ നീല നിറത്തിലുള്ള തലപ്പാവാണ് ഉണ്ടായിരുന്നത്. എന്നാൽ, തലപ്പാവിന് ചുവപ്പ് നിറം നൽകി മോർഫ് ചെയ്‌താണ്‌ ബോർഡിൽ ചേർത്തിരിക്കുന്നതെന്നും എസ്‌ടിയു ആരോപിച്ചു.

കാസർഗോഡ് നഗരത്തിലെ എൻഎ മുഹമ്മദ്, പിഎ മുഹമ്മദ് കുഞ്ഞി, യൂസഫ്, പി ഹസൈനാർ എന്ന അച്ചു തുടങ്ങിയ എസ്‌ടിയു നേതാക്കൾ കൂടിയായ കയറ്റിറക്ക് തൊഴിലാളികളാണ് ഫോട്ടോയിൽ ഉള്ളതെന്നും നേതാക്കൾ പറഞ്ഞു. സമ്മേളനത്തിന്റെ ഭാഗമായി എസ്‌ടിയു പ്രവർത്തകരുടെ ഫോട്ടോ തെറ്റായ രീതിയിൽ പ്രദർശിപ്പിച്ചവർക്കെതിരെ പരാതി നൽകുമെന്ന് എസ്‌ടിയു ഭാരവാഹികൾ അറിയിച്ചു.

Most Read: കോവിൻ പോർട്ടൽ സുരക്ഷിതം; ഡേറ്റ ചോർച്ച ഉണ്ടായിട്ടില്ലെന്ന് കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE