കാസര്‍ഗോഡ്: ജില്ലയിൽ എആർ ക്യാമ്പിലെ പോലീസുകാരന് തൂങ്ങി മരിച്ച നിലയില്‍. ചീമേനി ആലന്തട്ട സ്വദേശിയായ വിനീഷാണ് തൂങ്ങിമരിച്ചത്. സ്വന്തം വീട്ടിലാണ് വിനീഷ് തൂങ്ങിമരിച്ചത്. ഞായറാഴ്ച പുലര്‍ച്ചയോടെയാണ് വിനീഷിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
ഇന്ന് വിനീഷിന്റെ വിവാഹം നടക്കാനിരിക്കുക ആയിരുന്നു. ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങള്‍ സംബന്ധിച്ച് വ്യക്തതയില്ല. പോലീസ് സ്ഥലത്ത് എത്തി മറ്റ് ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
Read Also: ഡിഎംഒമാർക്ക് വിലക്ക്; മുൻകൂർ അനുമതിയില്ലാതെ വാർത്താ സമ്മേളനങ്ങൾ നടത്തരുത്