ഡിഎംഒമാർക്ക് വിലക്ക്; മുൻകൂർ അനുമതിയില്ലാതെ വാർത്താ സമ്മേളനങ്ങൾ നടത്തരുത്

By Web Desk, Malabar News
Covid_kannur
Representational Image
Ajwa Travels

തിരുവനന്തപുരം: മുൻകൂർ അനുമതിയില്ലാതെ ജില്ലാ മെഡിക്കൽ ഓഫിസർമാർ വാർത്താ സമ്മേളനങ്ങൾ നടത്തരുതെന്നും വിവരങ്ങൾ മാദ്ധ്യമങ്ങൾക്ക് നൽകരുതെന്നും ആരോഗ്യവകുപ്പിന്റെ നിർദ്ദേശം. ഇക്കാര്യത്തിൽ ആരോഗ്യ ഡയറക്‌ടർ സർക്കുലർ പുറത്തിറക്കി.

ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട പൊതുവായ വിവരങ്ങൾ പങ്കുവെക്കരുതെന്നും ഡിഎംഒമാർ മുൻകൂർ അനുമതിയില്ലാതെ വിവരങ്ങൾ മാദ്ധ്യമങ്ങൾക്ക് കൈമാറരുതെന്നാണ് സർക്കുലറിൽ ആവശ്യപ്പെടുന്നത്. ആശയക്കുഴപ്പവും ജനങ്ങൾക്കിടയിൽ തെറ്റിധാരണ ഉണ്ടാക്കുന്നതും ഒഴിവാക്കാനാണ് നിർദേശമെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം.

ആധികാരികമല്ലാത്ത വിവരങ്ങൾ വകുപ്പിന്റെ യശസിന് കളങ്കം വരുത്തുന്നുവെന്നും ഉത്തരവിൽ പറയുന്നു. ഈ മാസം മൂന്നാം തീയതിയാണ് ഉത്തരവ് ഇറങ്ങിയത്. നേരത്തെ കോഴിക്കോട് ഡിഎംഒ, ജില്ലയിൽ നിന്നും ഒമൈക്രോൺ സാമ്പിൾ പരിശോധനയ്‌ക്ക്‌ അയച്ചത് സംബന്ധിച്ച് വാർത്താ സമ്മേളനം നടത്തിയത് ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇതാണ് പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.

Also Read: പുതുച്ചേരിയിൽ കോവിഡ് വാക്‌സിൻ സ്വീകരിച്ചില്ലെങ്കിൽ നിയമനടപടി; രാജ്യത്ത് ആദ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE