കോവിഡ്; ബ്ളാസ്‌റ്റേഴ്‌സ്- മോഹൻബഗാൻ മൽസരം മാറ്റി

By News Bureau, Malabar News
Blasters - Mohun Bagan
Ajwa Travels

ഗോവ: ഐഎസ്എല്ലിനെ വിടാതെ കോവിഡ്. വൈറസ് വ്യാപന ഭീഷണിയെ തുടർന്ന് ഐഎസ്എല്ലിലെ ഇന്നത്തെ മൽസരം മാറ്റി. കേരള ബ്ളാസ്‌റ്റേഴ്സും എടികെ മോഹൻബഗാനും തമ്മിലുള്ള മൽസരമാണ് മാറ്റിയത്.

ബ്ളാസ്‌റ്റേഴ്സ് ടീമിലെ കോവിഡ് വ്യാപനം മൂലമാണ് കളി മാറ്റിയത്. ബ്ളാസ്‌റ്റേന്റെ തുടർച്ചയായ രണ്ട് മൽസരങ്ങളാണ് മാറ്റിവെക്കുന്നത്. ലീഗിൽ തുടർച്ചയായ പത്ത് മൽസരങ്ങളിൽ തോൽവി അറിയാതെ പ്രയാണം നടത്തുന്ന മഞ്ഞപ്പടയുടെ മുംബൈയുമായുള്ള മൽസരം നേരത്തെ മാറ്റിയിരുന്നു.
ആവശ്യത്തിന് കളിക്കാരില്ലാതെ വന്നതോടെ ഇപ്പോൾ എടികെ മോഹൻബഗാനുമായുള്ള മൽസരവും മാറ്റിയിരിക്കുകയാണ്.

നേരത്തെ 15 കളിക്കാരുണ്ടെങ്കിൽ മൽസരം നടത്താമെന്നായിരുന്നു ഐഎസ്എൽ അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ ബ്ളാസ്‌റ്റേഴ്സ് ക്യാംപിലെ 15 താരങ്ങൾ പോലും കളിക്കാവുന്ന സാഹചര്യമല്ല നിലവിലുള്ളത്.

കഴിഞ്ഞ സീസണുകളിലേക്കാൾ മികച്ച പ്രകടനമാണ് ഐഎസ്എല്ലിൽ ഇക്കുറി ബ്ളാസ്‌റ്റേഴ്സ് കാഴ്‌ചവെക്കുന്നത്. എന്നാൽ കോവിഡ് ടീമിനെ പ്രതിരോധത്തിലാക്കി. താരങ്ങൾക്ക് കോവിഡ് ബാധിച്ചത് ടീമിന്റെ പരിശീലനത്തിനും വിഘാതം സൃഷ്‌ടിച്ചു.

അതേസമയം എടികെ മോഹൻബഗാൻ ക്യാംപിലും കോവിഡ് ഭീതി ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം മോഹൻബഗാൻ ടീം പരിശീലനത്തിനിറങ്ങി. നേരത്തെ മാറ്റിവെച്ച ഒഡീഷ എഫ്‌സി മൽസരം ഈ മാസം 23ന് നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

Most Read: നടിയെ ആക്രമിച്ച കേസ്; നിർണായക റിപ്പോർട് ഇന്ന് സമർപ്പിക്കും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE