മുഖ്യമന്ത്രി ഇന്ന് മുതൽ ധർമ്മടത്ത് പ്രചാരണത്തിന് ഇറങ്ങും

By Trainee Reporter, Malabar News
pinarayi vijayan
Ajwa Travels

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ സ്വന്തം മണ്ഡലമായ ധർമ്മടത്ത് തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ തുടങ്ങുന്നു. ഇന്ന് മുതൽ ഈ മാസം 16 വരെയാണ് മണ്ഡല പര്യടനം. വൈകിട്ട് കണ്ണൂർ വിമാനത്താവളത്തിൽ എത്തുന്ന മുഖ്യമന്ത്രിക്ക് പാർട്ടി പ്രവർത്തകർ സ്വീകരണം നൽകും.

ഔദ്യോഗികമായി സ്‌ഥാനാർഥിത്വം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇന്ന് മുതൽ മുഖ്യമന്ത്രി ധർമ്മടം മണ്ഡലത്തിൽ പ്രചാരണത്തിനിറങ്ങും. ഒൻപത് ദിവസം തുടർച്ചയായി മുഖ്യമന്ത്രി ധർമ്മടത്ത് ഉണ്ടാകും. വിമാനത്താവളം മുതൽ പിണറായി വരെ റോഡ് ഷോക്ക് സമാനമായ പരിപാടികളും ആസൂത്രണം ചെയ്‌തിട്ടുണ്ട്‌. 18 കിലോമീറ്റർ ദൂരത്തിനിടയിൽ ഒൻപത് കേന്ദ്രങ്ങളിൽ സ്വീകരണമുണ്ടാകും. നാളെ മണ്ഡലത്തിലെ പ്രമുഖരുമായി മുഖ്യമന്ത്രി കൂടിക്കാഴ്‌ച നടത്തും.

ചൊവ്വാഴ്‌ച മുതലാണ് മണ്ഡല പര്യടനം തുടങ്ങുക. 7 ദിവസം നീളുന്ന പരിപാടിയിൽ 46 കേന്ദ്രങ്ങളിൽ അദ്ദേഹം സംസാരിക്കും. ദിവസവും രാവിലെ 10 മണിക്ക് തുടങ്ങി വൈകിട്ട് 5.30ന് അവസാനിക്കുന്ന തരത്തിലാണ് പരിപാടികൾ ക്രമീകരിച്ചിട്ടുളളത്. അതിന് ശേഷം മറ്റു ജില്ലകളിലേക്ക് പോകുന്ന മുഖ്യമന്ത്രി പ്രചാരണത്തിന്റെ അവസാന ഘട്ടത്തിൽ മാത്രമേ സ്വന്തം മണ്ഡലത്തിൽ തിരിച്ചെത്തുകയുള്ളൂ.

Read also: വനിതാ ദിനം; കർഷക സമരഭൂമിയിൽ ഇന്ന് മഹിളാ മഹാപഞ്ചായത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE