തിരഞ്ഞെടുപ്പ്; കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്‌ഥാനാർഥി പട്ടിക നാളെ

By Team Member, Malabar News
pj joseph
പിജെ ജോസഫ്
Ajwa Travels

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ സ്‌ഥാനാർഥി പട്ടിക നാളെ പ്രഖ്യാപിക്കും. തൊടുപുഴയിൽ പിജെ ജോസഫും, കടുത്തുരുത്തിയിൽ മോൻസ് ജോസഫും, ഇടുക്കിയിൽ ഫ്രാൻസിസ് ജോർജും സ്‌ഥാനാർഥികളാകും. അതേസമയം തന്നെ ഏറ്റുമാനൂർ, ചങ്ങനാശേരി, തിരുവല്ല, തൃക്കരിപ്പൂർ എന്നീ മണ്ഡലങ്ങളിലെ സ്‌ഥാനാർഥികളുടെ കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല.

മുവാറ്റുപുഴ മണ്ഡലം വച്ചുമാറണമെന്ന് ജോസഫ് വിഭാഗം ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതിന് കോൺഗ്രസ് തയ്യാറാകാഞ്ഞതോടെയാണ് സ്‌ഥാനാർഥി പട്ടിക ഉടൻ തന്നെ പ്രഖ്യാപിക്കാൻ തീരുമാനിച്ചത്. ഇരിങ്ങാലക്കുടയിൽ തോമസ് ഉണ്ണിയാടനും കോതമംഗലത്ത് ഷിബു തെക്കുംപുറവും കുട്ടനാട് ജേക്കബ് എബ്രഹാമും സ്‌ഥാനാർഥിയാകുമെന്നും നേതൃത്വം തീരുമാനിച്ചു. കൂടാതെ നാലിടത്ത് പുതുമുഖങ്ങൾ ആയിരിക്കും മൽസരിക്കുകയെന്നും ഉറപ്പായിട്ടുണ്ട്.

ഏറ്റുമാനൂർ മണ്ഡലത്തിൽ യൂത്ത് ഫ്രണ്ട് മുൻ സംസ്‌ഥാന അധ്യക്ഷൻമാരായ പ്രിൻസ് ലൂക്കോസ്, മൈക്കിൾ ജയിംസ് എന്നിവർക്കാണ് സാധ്യതയുള്ളത്. കൂടാതെ ചങ്ങനാശേരിയിൽ സിഎഫ് തോമസിന്റെ സഹോദരൻ സാജൻ ഫ്രാൻസിസ്, വിജെ ലാലി എന്നിവരെയും, തിരുവല്ലയിൽ ജോസഫ് എം പുതുശേരി, കുഞ്ഞുകോശി പോൾ എന്നിവരെയും, തൃക്കരിപ്പൂരിൽ കോട്ടയം ജില്ലാ പ്രസിഡണ്ട് സജി മഞ്ഞക്കടമ്പിൽ, കാസർകോട് ജില്ലാ പ്രസിഡണ്ട് ജെറ്റോ ജോസഫ് എന്നിവരെയുമാണ് പരിഗണിക്കുന്നത്.

Read also : നിയമസഭാ തിരഞ്ഞെടുപ്പ്; ബിഡിജെഎസിന്റെ രണ്ടാം ഘട്ട സ്‌ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE