‘ഇന്ധനനികുതി കുറയ്‌ക്കില്ല’; ആവർത്തിച്ച് സംസ്‌ഥാന സർക്കാർ

By News Desk, Malabar News
fuel price hike in country
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ മൂന്നിടങ്ങളിൽ പെട്രോൾ വില ലിറ്ററിന് നൂറു രൂപ കടന്ന സാഹചര്യത്തിലും ഇന്ധനനികുതി കുറയ്‌ക്കില്ലെന്ന് ആവർത്തിച്ച് സംസ്‌ഥാന സർക്കാർ. തിരുവനന്തപുരത്തിനും ഇടുക്കിയ്‌ക്കും പിന്നാലെ കാസർഗോഡാണ് പെട്രോൾ വില ലിറ്ററിന് നൂറു രൂപ കടന്നിരിക്കുന്നത്.

എന്നാൽ കേന്ദ്രമാണ് നികുതി ഇളവ് നൽകേണ്ടത് എന്ന നിലപാടിലുറച്ച് നിൽക്കുകയാണ് സർക്കാർ. പെട്രോൾ, ഡീസൽ സംസ്‌ഥാന നികുതി കുറയ്‌ക്കില്ല. ജിഎസ്‌ടിയിൽ ഉൾപ്പെടുത്താൻ അനുവദിക്കില്ല. അത് സംസ്‌ഥാനത്തിന് വൻ വരുമാന നഷ്‌ടമുണ്ടാക്കുമെന്നും സർക്കാർ പറയുന്നു.

അതേസമയം രാജ്യത്ത് ഇന്നും പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. തിരുവനന്തപുരം ന​ഗരത്തിൽ ഒരു ലിറ്റർ പെട്രോളിന് 100 രൂപ 15 പൈസയും ഡീസലിന് 95 രൂപ 99 പൈസയുമാണ് പുതിയ വില. കൊച്ചിയിൽ പെട്രോളിന് 98.21 രൂപയും ഡീസലിന് 95.16 രൂപയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന് 98.58 രൂപയും ഡീസലിന് 93.80 രൂപയുമാണ്.

National News: കോവിഡ് ഇന്ത്യ; 64,818 രോഗമുക്‌തി, 48,698 രോഗബാധ, 1,183 മരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE