‘വിദ്യാര്‍ഥികള്‍ വ്യത്യസ്‌ത വീക്ഷണങ്ങള്‍ പഠിക്കട്ടെ’; പിന്തുണച്ച് ഗവർണർ

By News Desk, Malabar News
Arif-Muhammad-Khan
Ajwa Travels

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാലയിലെ വിവാദ സിലബസിനെ പിന്തുണച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാലയിൽ എല്ലാ ആശയങ്ങളും പഠിപ്പിക്കണമെന്നും വിദ്യാര്‍ഥികള്‍ വ്യത്യസ്‌ത വീക്ഷണങ്ങള്‍ പഠിക്കുന്നതില്‍ തെറ്റില്ലെന്നും ഗവർണർ പറഞ്ഞു.

വൈവിധ്യങ്ങളുടെ നാടാണ് ഇന്ത്യ എതിർപ്പുള്ള ആശയങ്ങളും പഠിപ്പിക്കണം. പഠനപ്രക്രിയ വിശാലമാക്കാന്‍ സര്‍വകലാശാലകൾ അവസരമൊരുക്കണമെന്നും അദ്ദേഹം നിലപാടെടുത്തു. സവർക്കറുടെയും ഗോൾവാള്‍ക്കറുടെയും ലേഖനങ്ങൾ ഉൾപ്പെടുത്തി എംഎ ഗവേണൻസ് ആന്റ് പൊളിറ്റിക്‌സിന്റെ സിലബസ് പരിഷ്‌കരിച്ചതാണ് വിവാദമായത്.

സ്വാതന്ത്ര്യ സമരത്തിന് മുഖം തിരിഞ്ഞു നിന്നവരെ മഹത്വവല്‍കരിക്കുന്ന സമീപനം വേണ്ടെന്ന മുന്നറിയിപ്പ് വിഷയത്തിൽ മുഖ്യമന്ത്രി നൽകിയിരുന്നു. സിലബസ് പുന:പരിശോധിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും വ്യക്‌തമാക്കിയിരുന്നു. അതേസമയം, സിലബസിലെ കാവിവല്‍ക്കരണം സര്‍ക്കാരിന്റെ അറിവോടെയെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ കുറ്റപ്പെടുത്തി.

National News: കർണാലിലെ ഉപരോധം പിൻവലിച്ച് കർഷകർ; തീരുമാനം സർക്കാർ നടപടിക്ക് പിന്നാലെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE