കേരളം വ്യവസായ സൗഹൃദ സംസ്‌ഥാനം; കിറ്റെക്‌സ് എംഡിയെ തള്ളി വിഡി സതീശന്‍

By Syndicated , Malabar News
VD Satheesan against CPM
Ajwa Travels

തിരുവനന്തപുരം: കിറ്റെക്‌സ് എംഡി സാബു എം ജേക്കബിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേരളം വ്യവസായ സൗഹൃദ സംസ്‌ഥാനമാണ്. എഴുപതുകളിലും എണ്‍പതുകളിലും ഉണ്ടായിരുന്ന സാഹചര്യമല്ല നിലവിൽ കേരളത്തിലുള്ളത്. നിരന്തരം ദ്രോഹിക്കുന്നുവെന്ന കിറ്റെക്‌സ് വ്യവസായ ഗ്രൂപ്പിന്റെ പരാതി പരിശോധിക്കണം. സ്‌ഥാപനങ്ങളെക്കുറിച്ച് പരാതി ഉയര്‍ന്നാല്‍ പരിശോധിച്ച് നടപടിയെടുക്കാമെന്നും വിഡി സതീശന്‍ വ്യക്‌തമാക്കി.

അതേസമയം ഇന്ന് പുതിയ വ്യവസായ പദ്ധതികളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കിറ്റെക്‌സ് എംഡി സാബു എം ജേക്കബും സംഘവും തെലങ്കാനയിലേക്ക് തിരിച്ചു. കേരളത്തെ ഉപേക്ഷിച്ചല്ല പോവുന്നതെന്നും തന്നെ ചവിട്ടി പുറത്താക്കിയതാണ് എന്നും സാബു എം ജേക്കബ് പറഞ്ഞു. സര്‍ക്കാര്‍ തന്നെ മൃഗത്തെ പോലെ വേട്ടയാടി. ചര്‍ച്ചകളല്ല, പരിഹാരമാണ് വേണ്ടതെന്നും കിറ്റെക്‌സ് എംഡി കൂട്ടിച്ചേർത്തു.

Read also: മരംമുറി; കർഷകർക്കെതിരെ കേസെടുക്കണമെന്ന് ഡിഎഫ്‌ഒ; ഉദ്യോഗസ്‌ഥർക്ക് സമ്മർദ്ദം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE