തപാൽ വോട്ട് എണ്ണിത്തുടങ്ങി; ആദ്യഫലം എൽഡിഎഫിന് അനുകൂലം

By News Desk, Malabar News
election Result
Representational Image
Ajwa Travels

കോട്ടയം: തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ എൽഡിഎഫിന് ലീഡെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട്. കൊല്ലം കോർപറേഷനിൽ പത്തിൽ എട്ടിടങ്ങളിൽ എൽഡിഎഫിന് മുന്നേറ്റം. ആദ്യ ഫലസൂചനകൾ എൽഡിഎഫിന് അനുകൂലമെന്നാണ് വിവരം. വർക്കല-പാലാ മുൻസിപ്പാലിറ്റികളിലും എൽഡിഎഫിനാണ് ലീഡ്.

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലും എൽഡിഎഫ് ലീഡ് ചെയ്യുന്നു. കേരളത്തിലെ നാല് മുനിസിപ്പാലിറ്റികളിൽ എൽഡിഎഫ് ആണ് മുന്നേറുന്നത്. ഒരു മുനിസിപ്പാലിറ്റിയിൽ മാത്രമാണ് യുഡിഎഫ് മുന്നേറുന്നത്. തിരുവനന്തപുരം കോർപ്പറേഷനിൽ 15 വാർഡുകളിൽ എൽഡിഎഫ് ലീഡ് ചെയ്യുന്നു. ആലപ്പുഴയിലും ഫലം വന്ന മുനിസിപ്പാലിറ്റികളിൽ ഇടതുപക്ഷത്തിനാണ് മുൻതൂക്കം. പന്തളം മുനിസിപ്പാലിറ്റിയിൽ ഇടതുപക്ഷമാണ് മുന്നിട്ട് നിൽക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE