തിരുവനന്തപുരം: സംസ്‌ഥാനത്ത് വിവിധ ജില്ലകളിൽ ശക്‌തമായ മഴ തുടരുന്നു. തെക്കൻ ജില്ലകളിലും മധ്യ കേരളത്തിലുമാണ് ശക്‌തമായ മഴ. മലയോര മേഖലയിലാണ് ഇടിമിന്നലോട് കൂടിയ കനത്ത മഴ ലഭിച്ചത്. തിരുവനന്തപുരം ജില്ലയിൽ ഇടിമിന്നലേറ്റ് വിദ്യാർഥി മരിച്ചു.
ആറ്റിങ്ങൽ സ്വദേശി മിഥുനാണ് മരിച്ചത്. നെടുമങ്ങാട് തിരിച്ചിട്ടപാറയിൽ വിനോദസഞ്ചാരത്തിന് സുഹൃത്തുക്കൾക്കൊപ്പം എത്തിയപ്പോഴാണ് ഇടിമിന്നലേറ്റത്. കോട്ടയത്ത് മണിക്കൂറിൽ 83 മില്ലീമീറ്ററും ഇടുക്കി ഉടുമ്പന്നൂരിൽ അരമണിക്കൂറിൽ 41 മില്ലീമീറ്ററും മഴ കിട്ടി.
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയിലാണ് ഇന്ന് ഓറഞ്ച് അലർട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്നും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ എട്ടിനും യെല്ലോ അലർട്ടാണ്.
Most Read| ഫോൺ ചോർത്തൽ; രശ്‌മി ശുക്ളയെ ഡിജിപി സ്‌ഥാനത്ത് നിന്ന് മാറ്റാൻ നിർദ്ദേശം