എസ്എസ്എൽസി, പ്ളസ്‌ടു പരീക്ഷകൾ മാറ്റിവെക്കണം; കെഎസ്‌യു

By Trainee Reporter, Malabar News
exam_malabar news
Representational Image
Ajwa Travels

തിരുവനന്തപുരം:സംസ്‌ഥാനത്തെ എസ്എസ്എൽസി, പ്ളസ്‌ടു പരീക്ഷകൾ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു. മാർച്ച് മാസത്തിൽ നടത്താൻ നിശ്‌ചയിച്ചിരിക്കുന്ന പരീക്ഷകൾ മെയ് മാസത്തിലേക്ക് മാറ്റണമെന്നാണ് ആവശ്യം.

ജനുവരി മാസത്തിൽ ക്ളാസുകൾ ആരംഭിച്ച് മാർച്ച് മാസത്തിൽ തന്നെ വളരെ വേഗത്തിൽ പരീക്ഷയിലേക്ക് കടക്കുന്നത് ശരിയല്ല. എസ്എസ്എൽസി, പ്ളസ്‌ടു എന്നിവ ഒരു വിദ്യാർഥിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടങ്ങളാണ്. ഇക്കാര്യം കണക്കിലെടുത്ത് അവർക്ക് പരമാവധി ക്ളാസുകൾ ലഭ്യമാക്കണം. പ്ളസ്‌ടു സയൻസ് ക്ളാസുകളിലെ വിദ്യാർഥികൾക്ക് ലബോറട്ടറി സൗകര്യം വേണ്ടവിധം ലഭ്യമായെന്ന് ഉറപ്പുവരുത്തണം. പരീക്ഷകൾ മെയ് മാസം അവസാനത്തിലേക്ക് മാറ്റണമെന്നും കെഎസ്‌യു സംസ്‌ഥാന അധ്യക്ഷൻ കെഎം അഭിജിത്ത് ആവശ്യപ്പെട്ടു.

Read also: സമാശ്വാസം പദ്ധതി; 8.77 കോടി രൂപ അനുവദിച്ചതായി ആരോഗ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE