നിയമസഭാ തിരഞ്ഞെടുപ്പ്; ബിഡിജെഎസ് 39 സീറ്റുകൾ ആവശ്യപ്പെടും

By Trainee Reporter, Malabar News
Wayanad Lok Sabha; BDJS will contest if the by-elections are held
Ajwa Travels

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങാനിരിക്കെ 39 സീറ്റുകളിൽ അവകാശ വാദമുന്നയിച്ച് ബിഡിജെഎസ്. സീറ്റുകൾ വെച്ച് മാറുന്നതിൽ പ്രശ്‌നമില്ല, എന്നാൽ സീറ്റുകളുടെ എണ്ണത്തിൽ കുറവ് വരരുതെന്നാണ് ബിഡിജെഎസിന്റെ നിലപാട്. ബിജെപി സംഘടന സെക്രട്ടറി ബിഎൽ സന്തോഷുമായി നാളെ നടത്തുന്ന ചർച്ചയിൽ പാർട്ടി അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ഇക്കാര്യങ്ങൾ അറിയിക്കും.

2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 37 സീറ്റുകളിൽ ബിഡിജെഎസ് മൽസരിച്ചിരുന്നു. തദ്ദേശ സ്വയഭരണ തിരഞ്ഞെടുപ്പിൽ മോശം പ്രകടനമാണ് പാർട്ടി കാഴ്‌ച വെച്ചത്.

ജനുവരി അവസാനത്തോടെ ബിജെപിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കും. ശനിയാഴ്‌ച ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കേന്ദ്ര നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം തീരുമാനിച്ചത്. ബിഡിജെഎസിന്റെ പ്രതിനിധിയും കേന്ദ്ര നേതാക്കളുമായി ചർച്ച നടത്തും. മുന്നണി ശക്‌തിപ്പെടുത്താനുള്ള നടപടികൾ കൈക്കൊള്ളണമെന്നും ബിഡിജെഎസ് ആവശ്യപ്പെടും.

Read also: സ്വപ്‌ന സുരേഷിന് വ്യാജ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത് പഞ്ചാബില്‍ നിന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE