കേരളത്തില്‍ നിന്ന് എത്തുന്നവർക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ല; തമിഴ്‌നാട്

By News Desk, Malabar News
MalabarNews-baggage-check-in
Representational Image
Ajwa Travels

തിരുവനന്തപുരം: കേരളത്തിൽ നിന്ന് എത്തുന്നവർക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ അതിര്‍ത്തി കടത്തിവിടുകയുള്ളൂ എന്ന വാര്‍ത്തയെ തുടര്‍ന്ന് ഗതാഗത സെക്രട്ടറി കെആര്‍ ജ്യോതിലാല്‍ തമിഴ്‌നാട് സര്‍ക്കാരിലെ ഉയര്‍ന്ന ഉദ്യോഗസ്‌ഥരുമായി ബന്ധപ്പെട്ടപ്പോഴാണ് മറുപടി ലഭിച്ചത്.

കോവിഡ് പശ്‌ചാത്തലത്തില്‍ തമിഴ്‍നാട് നിയന്ത്രണം കര്‍ശനമാക്കിയെന്നും വാളയാർ അതിർത്തി കടന്ന് തമിഴ്‌നാട്ടിലെത്താൻ ഇനി ഇ പാസും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും വേണം എന്നുമായിരുന്നു നേരത്തെ വാർത്ത വന്നത്. അതേസമയം തമിഴ്‌നാടിന്റെ ഇ പാസ് ഉള്ളവരെ മാത്രമേ സംസ്‌ഥാനത്തേക്ക് കടത്തിവിടൂവെന്ന് അധികൃതർ വ്യക്‌തമാക്കി.

National News: എൻഡിഎ വിട്ട വിജയകാന്ത് മൂന്നാം മുന്നണിയിലേക്ക്; നാളെ പ്രഖ്യാപനമെന്ന് കമൽഹാസൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE