കോവിഡ്; കേരള അതിർത്തികളിൽ നിയന്ത്രണം കർശനമാക്കി അയൽ സംസ്‌ഥാനങ്ങൾ

By Staff Reporter, Malabar News
karnataka-tamilnadu-boarders
Representational Image
Ajwa Travels

തിരുവനന്തപുരം: കേരളത്തിലെ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ നിയന്ത്രണം കർശനമാക്കി അയൽ സംസ്‌ഥാനങ്ങൾ. ഇതിന്റെ ഭാഗമായി കർണാടക കേരള അതിർത്തിയിൽ വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തി. ഇന്ന് രാത്രി ഒൻപത് മണി മുതൽ തിങ്കളാഴ്‌ച രാവിലെ അഞ്ച് മണി വരെയാണ് കർഫ്യൂ നിലവിൽ ഉണ്ടാവുക.

തമിഴ്‌നാട്ടിലും കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്, വാക്‌സിൻ സർട്ടിഫിക്കറ്റ് എന്നിവ ഉള്ളവർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്. അതിർത്തി ജില്ലകളിലും, റെയിൽവേ സ്‌റ്റേഷനുകളിലും, വിമാനത്താവളങ്ങളിലും കർശന നിയന്ത്രണങ്ങളും പരിശോധനകളും ഉണ്ടാകുമെന്ന് നേരത്തെ തന്നെ തമിഴ്‌നാട് അറിയിച്ചിരുന്നു.

കേരളത്തിൽ കോവിഡ് നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തിലാണ് കർണാടകയും തമിഴ്‌നാടും നിയന്ത്രണം കർശനമാക്കുന്നത്. കേരളത്തിന്റെ അതിർത്തി ജില്ലകളായ പ്രദേശങ്ങളിലാണ് കർണാടക വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്. കൂടാതെ, അതിർത്തി ജില്ലകളിൽ പരിശോധനക്കായി പ്രത്യേക കർമസേനകൾ രൂപീകരിച്ചിട്ടുമുണ്ട്.

Read Also: സംസ്‌ഥാനത്തെ കോവിഡ് ചികിൽസാ പ്രോട്ടോക്കോൾ പുതുക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE