കിറ്റെക്‌സ്; പ്രശ്‌ന പരിഹാരത്തിന് ഒരുങ്ങി സര്‍ക്കാര്‍, തിങ്കളാഴ്‌ച യോഗം

By News Desk, Malabar News
Kitex Issue against Kunnathunad MLA
Ajwa Travels

കൊച്ചി: കിറ്റെക്‌സുമായുള്ള പ്രശ്‌ന പരിഹാരത്തിന് ചര്‍ച്ചയ്‌ക്കൊരുങ്ങി സംസ്‌ഥാന സര്‍ക്കാര്‍. തിങ്കളാഴ്‌ച എറണാകുളം കളക്‌ടറുടെ ചേംബറില്‍ എംഎല്‍എമാരുടെ യോഗം വിളിച്ചിരിക്കുകയാണ്. കിറ്റെക്‌സ് ഉടമയുമായി വ്യക്‌തിപരമായ വിദ്വേഷം ഇല്ലെന്ന് കുന്നത്തുനാട് എംഎല്‍എ പിവി ശ്രീനിജന്‍ അറിയിച്ചു.

മുന്‍കൂട്ടി അറിയിച്ച ശേഷം പരിശോധന നടത്തുക എന്നതാണ് സര്‍ക്കാര്‍ നിലപാടെന്നും എംഎല്‍എ വ്യക്‌തിമാക്കി. അതേസമയം, പതിമൂന്ന് തവണയാണ് സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ കിറ്റെക്‌സില്‍ പരിശോധന നടത്തുന്നത്. മിന്നല്‍ പരിശോധന നടത്തില്ലെന്ന മന്ത്രിയുടെ പ്രഖ്യാപനം പാഴ്‌വാക്കാണെന്ന് കിറ്റെക്‌സ് ഉദ്യോഗസ്‌ഥര്‍ പ്രതികരിച്ചിരുന്നു.

കിറ്റെക്‌സില്‍ തുടര്‍ച്ചയായി സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ പരിശോധന നടത്തി വീഴ്‌ച റിപ്പോര്‍ട് ചെയ്‌തതോടെയാണ് വ്യവസായം കേരളത്തില്‍ നിന്ന് മാറ്റുകയാണെന്ന കിറ്റെക്‌സിന്റെ തീരുമാനമുണ്ടായത്. തുടര്‍ന്ന് വിവാദങ്ങള്‍ക്കൊടുവില്‍ കിറ്റെക്‌സില്‍ മുന്നറിയിപ്പോ മറ്റോ ഇല്ലാതെ പരിശോധന നടത്തില്ലെന്ന് വ്യവസായ മന്ത്രി പി രാജീവ് ഉറപ്പു നല്‍കുകയും ചെയ്‌തിരുന്നു.

Must Read: ഗവേഷക വിദ്യാർഥിനിയുടെ ആത്‍മഹത്യ; പ്രതികരണവുമായി അധ്യാപിക

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE