ലഹരി മരുന്ന് പിടിക്കുന്ന പോലീസുകാരുടെ വിവരങ്ങൾ പുറത്തുവിടരുത്; കൊച്ചി ഡിസിപി

By Web Desk, Malabar News
kerala-police
Representational Image
Ajwa Travels

കൊച്ചി: പോലീസ് ഉദ്യോഗസ്‌ഥരുടേയും കുടുംബാംഗങ്ങളുടേയും സുരക്ഷയ്‌ക്ക്‌ മുൻകരുതലെടുത്ത് കൊച്ചി സിറ്റി പോലീസ്. ലഹരി മരുന്ന് പിടിക്കുന്ന പോലീസ് ഉദ്യോഗസ്‌ഥരുടെ പേര് വിവരങ്ങൾ പുറത്തുവിടരുതെന്ന് ഡിസിപി ഐശ്വര്യ ഡോങ്കറെ നിർദ്ദേശിച്ചു.

നഗരപരിധിയിൽ പോലീസ് ഉദ്യോഗസ്‌ഥരുടെ ലഹരിവേട്ട തുടർച്ചയായി നടക്കുന്നുണ്ട്. ഇതിന് നേതൃത്വം നൽകുന്ന പോലീസ് ഉദ്യോഗസ്‌ഥരുടേയും കുടുംബാംഗങ്ങളുടേയും സുരക്ഷ കണക്കിലെടുത്താണ് ഡിസിപിയുടെ നടപടി. പേര് വിവരങ്ങൾ പുറത്തുവിട്ടാൽ ലഹരിമാഫിയ സംഘം ലക്ഷ്യം വെയ്‌ക്കുമെന്ന കണ്ടെത്തലിന്റെ അടിസ്‌ഥാനത്തിലാണ് നടപടി.

അതിനിടെ മാദ്ധ്യമങ്ങൾക്ക് വാർത്ത നൽകുന്നതിൽ നിന്ന് താഴേത്തട്ടിലുള്ള പോലീസ് ഉദ്യോഗസ്‌ഥരെ വിലക്കി. എസിപി, എസ്എച്ച്ഒ, സബ് ഇൻസ്‌പെക്‌ടർ തലത്തിലുള്ള ഉദ്യോഗസ്‌ഥർക്കാണ് വിലക്കേർപ്പെടുത്തിയത്.

National News: സിംഗു അതിർത്തി തുറക്കൽ; അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്തി ഹരിയാന മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE