വീണ്ടും കോടിയേരി; സംസ്‌ഥാന സെക്രട്ടറിയായി നാളെ ചുമതലയേറ്റേക്കും

By Web Desk, Malabar News
Kodiyeri Balakrishnan-KV Thomas
Ajwa Travels

തിരുവനന്തപുരം: സിപിഎം സംസ്‌ഥാന സെക്രട്ടറിയുടെ പദവി താൽക്കാലികമായി ഒഴിഞ്ഞ കോടിയേരി ബാലകൃഷ്‌ണൻ ഒരു വർഷത്തിന് ശേഷം ആ സ്‌ഥാനത്തേക്ക് മടങ്ങിയെത്തുന്നു. സിപിഎം സംസ്‌ഥാന സെക്രട്ടറിയായി കോടിയേരി നാളെ ചുമതലയേൽക്കുമെന്ന് റിപ്പോർട്.

2020 നവംബർ 13നാണ് കോടിയേരി ബാലകൃഷ്‌ണൻ പദവി ഒഴിഞ്ഞത്. ആരോഗ്യ കാരണങ്ങളും മകൻ ബിനീഷ് കോടിയേരിയുടെ അറസ്‌റ്റും സൃഷ്‌ടിച്ച പിരിമുറുക്കം നിറഞ്ഞ അന്തരീക്ഷത്തിലായിരുന്നു ഈ ഒഴിഞ്ഞു നിൽക്കല്‍. പകരം ചുമതല നൽകിയത് എൽഡിഎഫ് കൺവീനർ എ വിജയരാഘവനാണ്.

ആരോഗ്യ സ്‌ഥിതിയിൽ പുരോഗതിയുണ്ടായതും മകൻ ബിനീഷ് ജയിൽ മോചിതനായതും പദവിയിലേക്കു മടങ്ങിയെത്തുന്നതിനു വഴിയൊരുക്കി. മാറി നിൽക്കാനുള്ള സന്നദ്ധത സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ അറിയിച്ച കോടിയേരി, അവധി അപേക്ഷ നൽകുകയായിരുന്നു. തുടർന്ന് അർബുദത്തിനു തുടർ ചികിൽസ ആവശ്യമായതിനാൽ പാർട്ടി അവധി അനുവദിക്കുക ആയിരുന്നു.

Also Read: കണ്ണൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ റവന്യൂ ഇൻസ്‌പെക്‌ടർ പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE