കോഴിക്കോട് സുഹൃത്തുക്കൾ തമ്മിലടിച്ചു; ഒരാൾ കൊല്ലപ്പെട്ടു

By Staff Reporter, Malabar News
crime
Representational Image
Ajwa Travels

കോഴിക്കോട്: സുഹൃത്തുക്കൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ യുവാവ് മരിച്ചു. കോഴിക്കോട് ബാലുശ്ശേരിയിലാണ് സംഭവം. ബാലുശ്ശേരി നമ്പിടിപ്പറമ്പത്ത് അജീഷാണ് (47) കൊല്ലപ്പെട്ടത്.

വിഷു ആഘോഷത്തിനിടെയാണ് സംഘർഷം ഉണ്ടായത്. ഇന്നലെ വൈകിട്ടോടെ കാരാട്ട്പാറ കള്ളുഷാപ്പിന് സമീപത്തു വെച്ചായിരുന്നു സംഭവം.

മരിച്ച അജീഷ് ഹൃദ്രോഗി ആയിരുന്നുവെന്ന് പോലീസ് പറഞ്ഞു. മരണകാരണം പോസ്‌റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ പറയാനാകൂ എന്നും പോലീസ് കൂട്ടിച്ചേർത്തു.

Read Also: കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ ഡിജെ പാർട്ടി; 50 പേർക്കെതിരെ കൂടി കേസെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE