കോഴിക്കോട് കെഎസ്ആർടിസി സമുച്ചയത്തിന് ബലക്ഷയമെന്ന് പഠന റിപ്പോർട്

By Trainee Reporter, Malabar News
KSRTC Complex in Kozhikode
Ajwa Travels

കോഴിക്കോട്: ജില്ലയിലെ മാവൂർ റോഡിലെ കെഎസ്ആർടിസി സമുച്ചയത്തിന് ബലക്ഷയമെന്ന് പഠന റിപ്പോർട്. ചെന്നൈ ഐഐടി നടത്തിയ പരിശോധനയിലാണ് സമുച്ചയത്തിന്റെ നിർമാണത്തിൽ അപാകത ഉണ്ടെന്ന് കണ്ടെത്തിയിക്കുന്നത്. കെട്ടിടം അടിയന്തിരമായി ബലപ്പെടുത്തണമെന്നും ബസ് സ്‌റ്റാൻഡ്‌ താൽക്കലികമായി ഇവിടെ നിന്ന് മാറ്റണമെന്നും റിപ്പോർട്ടിൽ പറയുന്നു. പരിശോധനാ റിപ്പോർട് സർക്കാരിന് സമർപ്പിച്ചു.

കെട്ടിടത്തിന് വലിയ രീതിയിലുള്ള ബലക്ഷയമുണ്ടെന്നും വേണ്ടത്ര നിർമാണ സാമഗ്രികൾ ചേർക്കാതെയാണ് സമുച്ചയം പണിതിരിക്കുന്നതെന്നും പഠന റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ബസ് സ്‌റ്റാൻഡ്‌ താൽക്കാലികമായി മറ്റൊരു സ്‌ഥലത്തേക്ക്‌ മാറ്റുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം കെഎസ്ആർടിസി ഉദ്യോഗസ്‌ഥരുടെ യോഗം ചേർന്നിരുന്നു. എന്നാൽ, അനുയോജ്യമായ സ്‌ഥലം കണ്ടെത്തിയിട്ടില്ല. ബലക്ഷയം പരിഹരിക്കാൻ ഏകദേശം 30 കോടി രൂപ വേണ്ടി വരുമെന്നാണ് കണക്കാക്കുന്നതെന്ന് യോഗത്തിൽ വിലയിരുത്തി.

2015 ലാണ് കോഴിക്കോട് കെഎസ്ആർടിസി സമുച്ചയം നിർമിക്കുന്നത്. 76 കോടി രൂപാ ചിലവിൽ കെടിഡിസിയാണ് സമുച്ചയം പണിതത്. ബൃഹത്തായ കെട്ടിടത്തിൽ പല മുറികളും വാടകയ്‌ക്ക് കൊടുക്കാനും പദ്ധതിയുണ്ടായിരുന്നു. എന്നാൽ, സമുച്ചയം പൂർത്തിയായതിന് പിന്നാലെ നിർമാണം സംബന്ധിച്ച് നിരവധി പരാതികളാണ് ഉയർന്നു വന്നത്. ഇതേ തുടർന്നാണ് വിശദമായ പഠനം നടത്തിയത്.

Most Read: യുഎസ്‌ ആണവ അന്തർവാഹിനി അജ്‌ഞാത വസ്‌തുവുമായി കൂട്ടിയിടിച്ചു; നാവികർക്ക് പരിക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE