വാഷിങ്ടൺ: തെക്കൻ ചൈനാ കടലിൽ യുഎസ് ആണവ അന്തർവാഹിനി അജ്‌ഞാത വസ്‌തുവുമായി കൂട്ടിയിടിച്ച് തകരാറിലായി. കൂട്ടിയിടിയിൽ അന്തർവാഹിനിയിൽ ഉണ്ടായിരുന്ന 15ഓളം യുഎസ് നാവികർക്ക് പരിക്കേറ്റു.
എന്ത് വസ്‌തുവുമായിട്ടാണ് കൂട്ടിയിടിച്ചതെന്ന് വ്യക്‌തമല്ലെന്ന് യുഎസ് അധികൃതർ അറിയിച്ചു. തായ്‌വാനിലെ വ്യോമപ്രതിരോധ മേഖലയിൽ ചൈനീസ് കടന്നുകയറ്റത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്‌ഥ നിലനിൽക്കുന്നതിനിടെ ആണ് സംഭവം.
യുഎസ്‌എസ് കണക്‌ടിക്യൂട്ട് എന്ന അന്തർവാഹിനിയാണ് കൂട്ടിയിടിച്ചത്. അന്തർവാഹിനിയിലെ ആണവ പ്‌ളാന്റിനെ കൂട്ടിയിടി ബാധിച്ചിട്ടില്ല. ഇത് പൂർണമായും പ്രവർത്തന സജ്‌ജമാണ്. അന്തർവാഹിനിയുടെ കേടുപാടുകളെ കുറിച്ച് കൂടുതൽ വിലയിരുത്തലുകൾ നടത്തേണ്ടതുണ്ടെന്ന് യുഎസ് വക്‌താവ് അറിയിച്ചു. കൂട്ടിയിടിച്ച അന്തർവാഹിനി യുഎസ് പ്രദേശമായ ഗുവാമിലേക്ക് നീങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.
Also Read: സംസ്‌ഥാനത്ത് ഇരുചക്ര വാഹനങ്ങളിൽ കുടചൂടി യാത്ര ചെയ്യുന്നത് നിരോധിച്ചു