അനാഥ ബാല്യങ്ങള്‍ക്ക് തണലായി കുട്ടി പോലീസുകാര്‍

By News Desk, Malabar News
MalabarNews_hands

കോഴിക്കോട്: അനാഥ ബാല്യങ്ങള്‍ക്ക് ‘പുത്തനുടുപ്പും പുസ്‍തകങ്ങളും’ നല്‍കി മാതൃകയായി കുട്ടി പൊലീസ് വാളണ്ടിയര്‍ കോപ്പ്‌സ്. കോഴിക്കോട് വെള്ളി മാട് കുന്നില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ചില്‍ഡ്രന്‍സ് ഹോമിലെ അന്തേവാസികള്‍ക്കാണ് പുത്തനുടുപ്പും പുസ്‍തകങ്ങളും എന്ന് പേരിട്ടിരിക്കുന്ന പരിപാടിയുടെ ഭാഗമായി ആവശ്യമായ വിവിധ വസ്‌തുക്കള്‍ സ്‌റ്റുഡന്റ് പൊലീസ് എത്തിച്ചിരിക്കുന്നത്.

Malabar News: കാട്ടാന ശല്യത്തിന് പരിഹാരമില്ല; ‘ആനമതിൽ’ കെട്ടി പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്

ഈ വര്‍ഷത്തെ ശിശുദിന പരിപാടികളോടു അനുബന്ധിച്ചാണ് വ്യത്യസ്‍തമായ ഈ പരിപാടി സംഘടിപ്പിച്ചത്. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്ന് കോഴിക്കോട് റൂറല്‍ പൊലീസ് ശേഖരിച്ച സാധനങ്ങളാണ് സ്‌റ്റുഡന്റ് പൊലീസ് കേഡറ്റ് ഹോമിലെ കുട്ടികള്‍ക്ക് കൈമാറിയത്. വസ്‌ത്രങ്ങള്‍, പുസ്‍തകങ്ങള്‍, കളിപ്പാട്ടങ്ങള്‍, ഫാന്‍, പഠനോപകരണങ്ങള്‍ തുടങ്ങിയവയാണ് വിതരണം ചെയ്‌തത്.

പരിപാടിയില്‍ സ്‌റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ ജില്ല നോഡല്‍ ഓഫീസര്‍ കെ അശ്വകുമാറില്‍ നിന്ന് ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ടുമാരായ അഹമ്മദ് റഷീദ്, പിടി സല്‍മ എന്നിവര്‍ സാധനങ്ങള്‍ ഏറ്റു വാങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE