കാട്ടാന ശല്യത്തിന് പരിഹാരമില്ല; ‘ആനമതിൽ’ കെട്ടി പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്

By Desk Reporter, Malabar News
youth-congrass-protest_2020-Nov-18
Image Courtesy: Manorama News
Ajwa Travels

കണ്ണൂർ: ജില്ലയിലെ മലയോര മേഖലകളിലെ കാട്ടാന ശല്യത്തിന് പരിഹാരം കാണുന്നില്ലെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. ജനവാസ കേന്ദ്രങ്ങളിലേക്ക് ആനകൾ ഇറങ്ങുന്നത് തടയാന്‍ പദ്ധതികള്‍ നടപ്പാക്കുന്നില്ലെന്ന് ആരോപിച്ച് പ്രതീകാത്‌മകമായി ‘ആനമതിൽ’ കെട്ടിയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്.

ആറളം ഫാമില്‍ തുടര്‍ച്ചയായുണ്ടാകുന്ന കാട്ടാന ആക്രമണത്തില്‍ പ്രതിഷേധിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. കാട്ടാനയുടെ ചവിട്ടേറ്റ് കഴിഞ്ഞദിവസം യുവാവ് മരിച്ചിരുന്നു. കണ്ണൂര്‍ കളക്റ്ററേറ്റിന് മുന്നില്‍ ആനയെ മതില്‍ കെട്ടി തളച്ചുകൊണ്ടുള്ള പ്രതീകാത്‌മക സമരം കെ സുധാകരന്‍ എംപി ഉൽഘാടനം ചെയ്‌തു.

അതേസമയം ജനവാസ കേന്ദ്രങ്ങളിലേക്കിറങ്ങിയ കാട്ടാനകളെ തുരത്താനുള്ള ശ്രമം വനപാലകര്‍ തുടരുന്നുണ്ട്. കൃഷിയിടങ്ങളോട് ചേര്‍ന്ന് കാടുമൂടിക്കിടക്കുന്നതും ആനകള്‍ വരാന്‍ കാരണമാകുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്.

Malabar News:  റാണിപുരത്ത് മൃഗവേട്ടയും കാട്ടുതീയും തടയാന്‍ വനംവകുപ്പ് നടപടികള്‍ ആരംഭിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE