തിരുവനന്തപുരം : ജെഎസ്എസ് നേതാവും, മുൻ മന്ത്രിയുമായ കെആർ ഗൗരിയമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത പനിയെയും, ശ്വാസതടസത്തെയും തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ ഗൗരിയമ്മ തിരുവനന്തപുരം ജില്ലയിലെ കിള്ളിപ്പാലത്തുള്ള സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിൽ കഴിയുകയാണ്.
ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ നടത്തിയ പരിശോധനയിൽ കോവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം തന്നെ ശ്വാസതടസം രൂക്ഷമായതോടെയാണ് തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിൽ പ്രവേശിപ്പിച്ചത്.
Read also : രാജ്യത്തെ കോവിഡ് പ്രതിസന്ധി; സുപ്രീം കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും