കെഎസ്ഇബി ജീവനക്കാർ നാളെ നടത്താനിരുന്ന പണിമുടക്ക് പിൻവലിച്ചു

By Staff Reporter, Malabar News
kseb-strike
Representational image
Ajwa Travels

തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാർ നാളെ നടത്താനിരുന്ന പണിമുടക്ക് പിൻവലിച്ചു. വൈദ്യുതി നിയമ ഭേദഗതിക്ക് എതിരെയായിരുന്നു പണിമുടക്ക്. പാർലമെന്റിന്റെ നടപ്പ് സമ്മേളനത്തിൽ ഇതുവരെയും വൈദ്യുതി ബിൽ അവതരിപ്പിക്കാത്ത സാഹചര്യത്തിലാണ് പണിമുടക്ക് പിൻവലിച്ചത്. ബിൽ അവതരിപ്പിക്കുക ആണെങ്കിൽ അഖിലേന്ത്യാ വ്യാപകമായി മിന്നൽ പണിമുടക്ക് നടത്തും.

പുതിയ വൈദ്യുതി നിയമ ഭേദ​ഗതി പ്രകാരം ക്രോസ് സബ്‌സിഡി എടുത്തു കളയുന്നതോടെ ഗാർഹിക ഉപഭോക്‌താക്കളുടെ നിരക്കിൽ വൻവർധനയാകും ഉണ്ടാകുക. സ്വകാര്യ മേഖലയ്‌ക്ക്‌ വൈദ്യുതി വിതരണ മേഖലയിൽ കടന്നുവരാനുള്ള അവസരം ഒരുക്കുകയാണ് കേന്ദ്രം ചെയ്യുന്നതെന്നാണ് സംസ്‌ഥാനത്തിന്റെ നിലപാട്.

കേന്ദ്രത്തിനും സംസ്‌ഥാനത്തിനും, തുല്യ അധികാരമുള്ള വിഷയമാണ് വൈദ്യുതി. എന്നാൽ സംസ്‌ഥാനങ്ങളുടെ അഭിപ്രായം പോലും തേടാതെയാണ് നിയമഭേദഗതി എന്നാണ് സംസ്‌ഥാനത്തിന്റെ ആരോപണം. ഇതിൽ സംസ്‌ഥാനം രേഖാമൂലം കേന്ദ്രത്തെ എതിർപ്പ് അറിയിച്ചിട്ടുണ്ട്.

Read Also: കെടിയു ഓഫ്‌ലൈൻ പരീക്ഷയ്‌ക്ക് ഹൈക്കോടതിയുടെ അനുമതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE