കെഎസ്ആർടിസിയും കാറും കൂട്ടിയിടിച്ച് അപകടം; ദമ്പതികൾ മരിച്ചു

By News Desk, Malabar News
Malabarnews_accident in maharashtra
Representational image
Ajwa Travels

കൊല്ലം: കൊട്ടാരക്കര എംസി റോഡിൽ കെഎസ്ആർടിസിയും കാറും കൂട്ടിയിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം. കൊട്ടാരക്കരയിൽ നിന്ന് ഉമയന്നൂരിലേക്ക് പോയ ബസാണ് അപകടത്തിൽ പെട്ടത്. പന്തളം കുരമ്പാല സ്വദേശി നസറുദ്ദീൻ, ഭാര്യ സജീല എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഒരാൾക്ക് ഗുരുതര പരിക്കേറ്റു.

കാർ ഡ്രൈവറുടെ ഭാഗത്ത് നിന്നുണ്ടായ അശ്രദ്ധ കാരണമാണ് അപകടം ഉണ്ടായതെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്‌തമാകുന്നത്. കാറിൽ ദമ്പതികളുടെ ഒപ്പമുണ്ടായിരുന്ന ബന്ധു സുമയ്യയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഉച്ചക്ക് മൂന്ന് മണിയോടെയായിരുന്നു അപകടം. എതിർദിശയിൽ വന്ന കാർ നിയന്ത്രണം വിട്ട് ബസിൽ ഇടിക്കുകയായിരുന്നു. നസറുദ്ദീനാണ് കാർ ഓടിച്ചിരുന്നത്. ദമ്പതികൾ സംഭവ സ്‌ഥലത്ത്‌ വെച്ച് തന്നെ മരിച്ചിരുന്നു. ബസിലെ യാത്രക്കാർക്കും നിസാര പരിക്കുകൾ ഉണ്ടായിട്ടുണ്ട്.

Also Read: ട്രംപ് അനുകൂലികളുടെ അതേ ചിന്താഗതിയുള്ള ചില ഇന്ത്യക്കാരും ഉണ്ട്; ശശി തരൂർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE