സ്‌കൂട്ടറിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് കെഎസ്ആർടിസി ഡ്രൈവർക്ക് മർദ്ദനം

By Desk Reporter, Malabar News
KSRTC driver assaulted for not giving side to scooter
Representational Image
Ajwa Travels

കണ്ണൂർ: സ്‌കൂട്ടറിന് കടന്നു പോകാൻ സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് കെഎസ്ആർടിസി ഡ്രൈവർക്ക് മർദ്ദനം. കഴിഞ്ഞ ദിവസം വൈകിട്ട് നാലരയോടെ കൂത്തുപറമ്പിൽ നിന്നും തലശ്ശേരിയിലേക്കു യാത്രക്കാരുമായി വരികയായിരുന്ന കെഎസ്ആർടിസി ബസ് ഡ്രൈവറെയാണു രണ്ടുപേർ മർദ്ദിച്ചത്.

ഡ്രൈവറുടെ ഡോർ പിടിച്ചു വലിച്ചു തുറന്ന് പുറത്തേക്ക് ഇടാൻ ശ്രമിക്കുകയും ഡ്രൈവർ ചെറുത്തപ്പോൾ ഹെൽമെറ്റ് കൊണ്ട് അടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്‌തു. മർദ്ദനം ചെറുത്ത ഡ്രൈവർക്ക് നേരെ രണ്ടംഗ സംഘം തെറിയഭിഷേകം നടത്തി.

ബസിന്റെ ഇൻഡിക്കേറ്റർ തകർക്കുകയും ചെയ്‌ത ഇവർ കൂടുതൽ ആളുകൾ എത്തുന്നതിനു മുൻപേ സ്‌ഥലം വിടുകയായിരുന്നു. കെഎസ്ആർടിസി ഡ്രൈവർ ചിറ്റാരിപ്പറമ്പ് സ്വദേശി കക്കോട്ടിൽ ഹൗസിൽ പ്രമോദി (53)നെയാണ് അക്രമിച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്തു. പ്രതികൾ സഞ്ചരിച്ച KL. 58 Z. 7830 നമ്പർ സ്‌കൂട്ടർ പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്.

Most Read:  ജാനകിക്കാട് കൂട്ടബലാൽസംഗം; കേസിൽ കൂടുതൽ പ്രതികളുണ്ടെന്ന് സൂചന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE