ജാനകിക്കാട് കൂട്ടബലാൽസംഗം; കേസിൽ കൂടുതൽ പ്രതികളുണ്ടെന്ന് സൂചന

By Web Desk, Malabar News
Rape
Representational Image
Ajwa Travels

കോഴിക്കോട്: ജാനകിക്കാട് കൂട്ടബലാൽസംഗ കേസിൽ കൂടുതൽ പ്രതികളെന്ന് സൂചന. സംഭവത്തിൽ പെരുമണ്ണാമൂഴി പോലീസ് പുതിയ ഒരു കേസ് കൂടി രജിസ്‌റ്റർ ചെയ്‌തു. സംഭവത്തിൽ 5 പ്രതികളെ പോലീസ് പിടികൂടിയിട്ടുണ്ട്.

കേസിലെ നാല് പ്രതികളെ കഴിഞ്ഞ ദിവസം കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തിരുന്നു. കോഴിക്കോട് പോക്‌സോ കോടതിയാണ് പ്രതികളായ കാവിലുംപാറ സ്വദേശി അക്ഷയ് (22), മൊയിലോത്തറ സ്വദേശികളായ രാഹുല്‍ (22), സായൂജ് (24), അടുക്കത്ത് സ്വദേശി ഷിബു (32) എന്നിവരെ റിമാൻഡ് ചെയ്‌തത്‌.

ഈ മാസം മൂന്നിനാണ് കുറ്റ്യാടി സ്വദേശിനിയായ പെണ്‍കുട്ടി ആദ്യ തവണ കൂട്ടബലാൽസംഗത്തിന് ഇരയായത്. ജാനകിക്കാടിനടുത്തുള്ള ഒഴിഞ്ഞ പ്രദേശത്തു വെച്ച് ഈ മാസം 16ന് പതിനേഴുകാരിയായ ദളിത് പെണ്‍കുട്ടി രണ്ടാമതും പീഡനത്തിനിരയായി. ശീതള പാനിയത്തില്‍ മയക്കുമരുന്ന് ചേര്‍ത്ത് നല്‍കിയായിരുന്നു പീഡനം. നിലവില്‍ പോലീസും വനിതാ ശിശുക്ഷേമ വകുപ്പും പെണ്‍കുട്ടിക്ക് കൗണ്‍സലിംഗ് നല്‍കി വരികയാണ്.

Read Also: കോട്ടയത്ത് പോലീസുകാരൻ മരിച്ച നിലയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE