കോട്ടയം: പോലീസുകാരനെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കുറിച്ചി സ്വദേശി മധുസൂദനൻ(52) ആണ് മരിച്ചത്.
കുറിച്ചി ഔട്ട് പോസ്റ്റിന് സമീപത്താണ് സംഭവം. ഇന്ന് രാവിലെ സമീപത്തെ മുറിയിൽ ഉള്ളവരാണ് മധുസൂദനനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കുടുംബവുമായി പിണങ്ങി ഒറ്റയ്ക്കായിരുന്നു മധുസൂദനന്റെ താമസം. മരണം ഹൃദയാഘാതം മൂലമാണെന്നാണ് പ്രാഥമിക നിഗമനം. കോട്ടയം എആർ ക്യാംപിലെ പോലീസുകാരനാണ്.
Most Read: കേരളാതീരത്ത് ശക്തമായ തിരമാലയ്ക്ക് സാധ്യത; ജാഗ്രതാ നിർദ്ദേശം