ആറ്റിങ്ങലിൽ പ്രതിഷേധ പൊങ്കാലയിട്ട് കെഎസ്ആർടിസി ജീവനക്കാർ

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: ആറ്റിങ്ങൽ കെഎസ്ആർടിസി ഡിപ്പോയിൽ പ്രതിഷേധ പൊങ്കാലയിട്ട് ജീവനക്കാർ. ശമ്പള പരിഷ്‌കരണം ഉൾപ്പടെയുള്ള ആവശ്യങ്ങൾ നടപ്പിലാകാത്തതിൽ പ്രതിഷേധിച്ച് സംയുക്‌ത സമര സമിതിയുടെ നേതൃത്വത്തിലാണ് ജീവനക്കാർ പൊങ്കാല ഇട്ടത്.

കെഎസ്ആർടിസി ജീവനക്കാരുടെ ആവശ്യങ്ങൾ അംഗീകരിക്കാത്തതിനാൽ നടന്നു വരുന്ന പ്രതിഷേധ പരിപാടികളുടെ അഞ്ചാം മുഖമായാണ് ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് 51 കലങ്ങളിലായി  ജീവനക്കാർ പ്രതിഷേധ പൊങ്കാല ഇട്ടത്.

സംസ്‌ഥാനത്ത് സർക്കാർ ജീവനക്കാർക്കും പൊതുമേഖലാ ജീവനക്കാർക്കും ശമ്പള പരിഷ്‌കരണം നടപ്പിലാക്കിയെങ്കിലും തങ്ങളെ അവഗണിക്കുക ആയിരുന്നുവെന്ന് ജീവനക്കാർ പറയുന്നു.

പിൻവാതിൽ നിയമനത്തിലൂടെയല്ല തങ്ങൾ ജോലിയിൽ പ്രവേശിച്ചത്. മറ്റു സർക്കാർ ജീവനക്കാരെ പോലെ തന്നെ പിഎസ്‌സി പരീക്ഷ എഴുതി വിജയിച്ചാണ് തങ്ങളും ജോലിയിൽ പ്രവേശിച്ചത്. എന്നിട്ടും അർഹതപ്പെട്ട ആനുകൂല്യങ്ങൾ എന്തിനാണ് ഒഴിവാക്കിയത് എന്ന് അധികൃതർ മറുപടി പറയണമെന്നും ജീവനക്കാർ ആവശ്യപ്പെട്ടു.

ശമ്പള പരിഷ്‌കരണം ഉൾപ്പെടെയുള്ളവ നേടിയെടുക്കുന്നതിൽ തൊഴിലാളി യൂണിയനുകൾ പരാജയം കണ്ടതോടെയാണ് യൂണിയൻ വ്യത്യാസമില്ലാതെ ജീവനക്കാർ തങ്ങളുടെ ആവശ്യങ്ങൾ നേടിയെടുക്കാൻ സംയുക്‌ത സമര സമിതി എന്ന പേരിൽ ഒരു കൂട്ടായ്‌മ രൂപീകരിച്ചത്.

Read Also: മുല്ലപ്പള്ളിക്ക് തിരഞ്ഞെടുപ്പിൽ മൽസരിക്കാം, അധ്യക്ഷ സ്‌ഥാനം തടസമല്ല: താരീഖ് അൻവർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE