തിരുവനന്തപുരം: സംസ്‌ഥാനത്ത് ചൊവ്വാഴ്‌ച ഒരുവിഭാഗം കെഎസ്ആര്‍ടിസി ജീവനക്കാര്‍ പണിമുടക്കും. ഐഎന്‍ടിയുസി നേതൃത്വം നല്‍കുന്ന ടിഡിഎഫാണ് ശമ്പള പരിഷ്‌കരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടും കോര്‍പറേഷന്‍ സ്വകാര്യ വല്‍ക്കരിക്കുന്നതിന് എതിരെയും പണിമുടക്കിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്.
സര്‍ക്കാര്‍ പണിമുടക്ക് പ്രഖ്യാപിച്ചിരുന്ന ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെടുക ആയിരുന്നു. ചര്‍ച്ച പ്രഹസനമായിരുന്നെന്ന് പറഞ്ഞ നേതാക്കള്‍ പണിമുടക്കുമായി മുന്നോട്ടുപോകുമെന്ന് വ്യക്‌തമാക്കി.
സ്വിഫ്റ്റ് കമ്പനി രൂപീകരണത്തില്‍ നിന്ന് പിൻമാറണം, ശമ്പള പരിഷ്‌കരണം നടപ്പാക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് പണിമുടക്ക്.
Read Also: നിയമന വിവാദം; വിശദീകരണ യോഗങ്ങളുമായി സിപിഐഎം, മുഖ്യമന്ത്രി ഉൾപ്പടെ സംസാരിക്കും