മുല്ലപ്പള്ളിക്ക് തിരഞ്ഞെടുപ്പിൽ മൽസരിക്കാം, അധ്യക്ഷ സ്‌ഥാനം തടസമല്ല: താരീഖ് അൻവർ

By News Desk, Malabar News
Record majority for UDF; Informed CM absconds; Mullappally
Mullappalli Ramachandran
Ajwa Travels

ഡെൽഹി: കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന് നിയമസഭ തിരഞ്ഞെടുപ്പില്‍ മൽസരിക്കാമെന്ന് കോൺഗ്രസ് നേതൃത്വം. പാര്‍ട്ടിയുടെ സംസ്‌ഥാന അധ്യക്ഷ സ്‌ഥാനം തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിന് തടസമല്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ വ്യക്‌തമാക്കി.

മുല്ലപ്പള്ളിയുടെ സ്‌ഥാനാർഥിത്വം നേരത്തെ ചർച്ചയായിരുന്നു. വടകര മുൻ എംപിയെന്ന നിലയിൽ വടകര അസംബ്ളി മണ്ഡലത്തിൽ നിന്ന് മുല്ലപ്പള്ളിയെ നിയമസഭയിലേക്ക് മൽസരിപ്പിക്കാൻ ആലോചിക്കുന്നതായാണ് വാർത്ത പുറത്ത് വന്നത്. കല്‍പ്പറ്റയോ കൊയിലാണ്ടിയോ സീറ്റിലും മുല്ലപ്പള്ളി രാമചന്ദ്രന്‍ മൽസരിക്കുമെന്ന അഭ്യൂഹം ശക്‌തമായിരുന്നു.

ഇതിനിടെയാണ് സ്വന്തം തട്ടകമായ വടകരയില്‍ മൽസരിക്കാനുള്ള താല്‍പര്യം പരോക്ഷമായി മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രകടിപ്പിക്കുന്നത്. രണ്ട് തവണ ഇടതു മുന്നണിയെ പിന്തള്ളി വടകരയില്‍ നിന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ ലോക്‌സഭയിലേക്ക് ജയിച്ചിരുന്നു.

Also Read: ശരത് കുമാർ കമൽ ഹാസനുമായി കൂടിക്കാഴ്‌ച നടത്തി; തിരഞ്ഞെടുപ്പിൽ സഹകരിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE