കെഎസ്‌യു നാളെ സംസ്‌ഥാന വ്യാപക പ്രതിഷേധ ദിനം ആചരിക്കും

By Trainee Reporter, Malabar News
kt university ksu
Representational Image
Ajwa Travels

തിരുവനന്തപുരം: കെഎസ്‌യു നാളെ സംസ്‌ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിക്കും. ഇന്ന് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിനിടെ ഉണ്ടായ സംഘർഷത്തിൽ പ്രതിഷേധിച്ചാണ് പ്രതിഷേധ ദിനാചരണം. സംഘർഷത്തിൽ വൈസ് പ്രസിഡണ്ട് സ്‌നേഹ ഉൾപ്പടെ പത്തോളം കെഎസ്‌യു പ്രവർത്തകർക്കും 4 പോലീസുകാർക്കും പരിക്കേറ്റിരുന്നു.

ഇന്ന് ഉച്ചയോടെ നടന്ന കെഎസ്‌യു മാർച്ചാണ് സംഘർഷത്തിൽ കലാശിച്ചത്. പോലീസ് ജലപീരങ്കി പ്രയോഗിച്ച് പ്രവർത്തകരെ പിരിച്ചുവിടാൻ ശ്രമിച്ചെങ്കിലും ബാരിക്കേഡുകൾ തകർത്ത് മുന്നേറാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തി വീശുകയായിരുന്നു. സെക്രട്ടറിയേറ്റിന്റെ മതിൽ ചാടികടക്കാനും പ്രവർത്തകർ ശ്രമിച്ചു.

Read alsoകാസർഗോഡ് എല്ലാ പഞ്ചായത്തുകളിലും മാവേലി സ്‌റ്റോർ; വാഗ്‌ദാനം നിറവേറ്റി സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE