കാസർഗോഡ് എല്ലാ പഞ്ചായത്തുകളിലും മാവേലി സ്‌റ്റോർ; വാഗ്‌ദാനം നിറവേറ്റി സർക്കാർ

By News Desk, Malabar News
Maveli store in kasargod
Representational Image
Ajwa Travels

കാസർഗോഡ്: ജില്ലയിൽ മൂന്ന് മാവേലി സ്‌റ്റോറുകൾ കൂടി പുതുതായി ആരംഭിച്ചതോടെ എല്ലാ പഞ്ചായത്തുകളിലും മാവേലി സ്‌റ്റോർ എന്ന ലക്ഷ്യം പൂർത്തിയായി. മധൂര്‍, കുമ്പഡാജെ, മൊഗ്രാല്‍ പുത്തൂര്‍ എന്നീ പഞ്ചായത്തുകളിലാണ് മാവേലി സ്‌റ്റോർ ആരംഭിച്ചത്. ജില്ലയില്‍ മധൂര്‍ ഗ്രാമപഞ്ചായത്തിലെ ഉളിയത്തടുക്കയിലും കുമ്പഡാജെ ഗ്രാമപഞ്ചായത്തിലെ ജയനഗറിലും മൊഗ്രാല്‍പുത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ബദര്‍ നഗറിലുമാണ് മാവേലി സ്‌റ്റോറുകൾ ഉൽഘാടനം ചെയ്‌തത്‌.

സംസ്ഥാനത്ത് 14 സപ്‌ളൈക്കോ വില്‍പനശാലകളുടെയും പ്രവര്‍ത്തനോൽഘാടനം ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമനാണ് നിർവഹിച്ചത്. ഇതോടെ സംസ്‌ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും സപ്‌ളൈക്കോ വില്‍പന കേന്ദ്രങ്ങളായി. സമ്പൂര്‍ണ വില്‍പനശാല പ്രഖ്യാപനവും മന്ത്രി നിര്‍വഹിച്ചു. സംസ്‌ഥാനത്ത് സപ്‌ളൈക്കോക്ക് 1611 വില്‍പന കേന്ദ്രങ്ങളായെന്ന് മന്ത്രി പറഞ്ഞു. അഞ്ച് വര്‍ഷത്തിനിടെ 98 പുതിയ വില്‍പനശാലകളും നവീകരിച്ച് മോടി കൂട്ടിയ 194 വില്‍പനശാലകളുമാണ് സപ്‌ളൈക്കോ തുറന്നത്.

കുമ്പഡാജെ ഗ്രാമപഞ്ചായത്തിലെ ജയനഗറില്‍ എന്‍എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷനായി. കുമ്പഡാജെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഹമീദ് ആദ്യ വില്‍പന നടത്തി. വൈസ് പ്രസിഡണ്ട് എലിസബത്ത് ക്രാസ്‌റ്റ , വികസനകാര്യ സ്‌ഥിരം സമിതി അധ്യക്ഷന്‍ അബ്‌ദുൽ റസാഖ്, ക്ഷേമകാര്യ സ്‌ഥിരം സമിതി അധ്യക്ഷ ഖദീജ, ആരോഗ്യ വിദ്യാഭ്യാസ സ്‌ഥിരം സമിതി അധ്യക്ഷന്‍ സഞ്‍ജീവ ഷെട്ടി, രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികളായ ടി നാരായണന്‍ നമ്പ്യാര്‍, മാത്യു തെങ്ങുംപള്ളി, പ്രസാദ ഭണ്ഡാരി, അബൂബക്കര്‍, രവീന്ദ്രറായ് ഗോസാഡെ, അനന്തന്‍ നമ്പ്യാര്‍, കരിവെള്ളൂര്‍ വിജയന്‍, കെപി മുനീര്‍, ദാമോദരന്‍ ബെള്ളിഗെ, റെജിലേഷ് എന്നിവര്‍ സംസാരിച്ചു.

ഉളിയത്തടുക്കയില്‍ മധൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം ആരംഭിച്ച മാവേലി സ്‌റ്റോറിന്റെ ഉൽഘാടന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ഗോപാലകൃഷ്‌ണ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് സ്‌മിജ വിനോദ്, ജില്ലാ പഞ്ചായത്ത് അംഗം ജാസ്‌മിൻ കബീര്‍ ചെര്‍ക്കള, ബ്‌ളോക്ക് പഞ്ചായത്ത് അംഗം ജമീല അഹമ്മദ്, വാര്‍ഡ് മെമ്പര്‍ കെ രതീഷ്, വിവിധ രാഷ്‌ട്രീയ കക്ഷി നേതാക്കളായ രവീന്ദ്ര റൈ, എംകെ രവീന്ദ്രന്‍, കെടി. കിഷോര്‍, കരിവെള്ളൂര്‍ വിജയന്‍, കെടി.ഉമേഷ്, രാധാകൃഷ്‌ണ സൂര്‍ ലു എന്നിവര്‍ ആശംസ അര്‍പ്പിച്ചു. ഡിപ്പോ മാനേജര്‍ നാരായണന്‍കുട്ടി നന്ദി പറഞ്ഞു.

മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തില്‍ ബദര്‍ നഗര്‍ മാവേലി സ്‌റ്റോർ ഉൽഘാടന ചടങ്ങില്‍ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ ഷമീറ ഫൈസല്‍ അധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുജീബ് കമ്പാര്‍ ആദ്യ വില്‍പ്പന നടത്തി.

Also Read: കെഎസ്‌യുവിന്റെ സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം; നിരവധി പേർക്ക് പരിക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE