കെഎസ്‌യുവിന്റെ സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം; നിരവധി പേർക്ക് പരിക്ക്

By Trainee Reporter, Malabar News
Ajwa Travels

തിരുവനന്തപുരം: കെഎസ്‌യുവിന്റെ സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം. പോലീസും കെഎസ്‌യു പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. നിരവധിപേർക്ക് സംഘർഷത്തിൽ പരിക്കേറ്റു.

സെക്രട്ടറിയേറ്റ് മതിൽ ചാടിക്കടക്കാൻ ശ്രമിച്ച കെഎസ്‌യു പ്രവർത്തകരെ പോലീസ് തടഞ്ഞു. പോലീസിന് നേരെ കെഎസ്‌യു പ്രവർത്തകർ കല്ലെറിഞ്ഞു. തുടർന്ന്  പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തിവീശി. നിരവധി പേർക്ക് സംഘർഷത്തിൽ പരിക്കേറ്റു. കെഎസ്‌യു വൈസ് പ്രസിഡണ്ട് സ്‌നേഹ ഉൾപ്പടെയുള്ള വനിതാ പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്.

പിൻവാതിൽ നിയമനങ്ങളിലും താൽക്കാലികരെ സ്‌ഥിരപ്പെടുത്തിയതിലും പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിൽ നിരാഹാര സത്യാഗ്രഹമിരിക്കുന്ന യൂത്ത് കോൺഗ്രസ് നേതാക്കൾക്കും ഉദ്യോഗാർഥികൾക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് സെക്രട്ടറിയേറ്റിലേക്ക് കെഎസ്‌യു പ്രവർത്തകർ മാർച്ച് നടത്തിയത്.

Read also: പുതുച്ചേരി ലഫ്‌റ്റനന്റ് ഗവര്‍ണറായി തമിഴിസൈ സൗന്ദരരാജൻ സ്‌ഥാനമേറ്റു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE