ഉപതിരഞ്ഞെടുപ്പ്: കുട്ടനാട്ടില്‍ തോമസ് കെ. തോമസ്

By Trainee Reporter, Malabar News
By-election_ Malabar News
Representational image
Ajwa Travels

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിനു പുറകെ സ്ഥാനാര്‍ത്ഥികളെ നിര്‍ണയിച്ച് ഇടതുപക്ഷമുന്നണി. എന്‍.സി.പി നേതാവും ഗതാഗതമന്ത്രിയുമായിരുന്ന തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ. തോമസ് ആണ് കുട്ടനാട്ടിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. ദേശീയ നേതാക്കളുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് സ്ഥാനാര്‍ഥിയെ നിര്‍ണയിച്ചത്.

നവംബറില്‍, ബീഹാര്‍ തിരഞ്ഞെടുപ്പിനൊപ്പമാണ് കേരളത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുക. തിരഞ്ഞെടുപ്പ് തിയതി സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് പിന്നീടുണ്ടാകും. കുട്ടനാട്ടിലും ചവറയിലുമാണ് കമ്മീഷന്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പുകള്‍ മാറ്റിവെക്കേണ്ടെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ തീരുമാനിച്ചിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ കമ്മീഷന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കും തിരഞ്ഞെടുപ്പുകള്‍ നടത്തുക.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE