കോവിഡ്; കുവൈറ്റില്‍ 233 പേര്‍ക്ക് കൂടി രോഗമുക്‌തി, പുതിയ രോഗികള്‍ 286

By Staff Reporter, Malabar News
kuwait covid
Representational Image
Ajwa Travels

കുവൈറ്റ് സിറ്റി: ഇന്ന് 286 പേര്‍ക്ക് കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 150,584 ആയി ഉയര്‍ന്നു. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 233 പേര്‍ കുവൈറ്റില്‍ രോഗമുക്‌തി നേടുകയും ചെയ്‌തിട്ടുണ്ട്.

146,517 പേരാണ് ഇതുവരെയായി കുവൈറ്റില്‍ കോവിഡ് രോഗമുക്‌തി നേടിയത്. നിലവില്‍ 3133 പേരാണ് ഇവിടെ ചികില്‍സയില്‍ കഴിയുന്നത്. ഇവരില്‍ 47 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

National News: ഹരിയാനയിലെ ദുരഭിമാനക്കൊല; നാല് പേർ അറസ്‌റ്റിൽ

ഇന്ന് ഒരു മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തത്. 934 പേര്‍ക്കാണ് കുവൈറ്റില്‍ ഇതുവരെയായി കോവിഡ് മൂലം ജീവന്‍ നഷ്‌ടമായത്.

ഇതുവരെ 1,254,832 സാമ്പിളുകളുടെ പരിശോധനയാണ് കുവൈറ്റില്‍ പൂര്‍ത്തീകരിച്ചത്. ഇന്ന് മാത്രം 3,289 പേര്‍ക്ക് കോവിഡ് പരിശോധന നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE