കുവൈറ്റില്‍ 281 പേര്‍ക്കുകൂടി രോഗമുക്‌തി; 312 പുതിയ കോവിഡ് കേസുകള്‍

By Staff Reporter, Malabar News
Kuwait covid update
Representational Image
Ajwa Travels

കുവൈറ്റ് സിറ്റി: ചൊവ്വാഴ്‌ച കുവൈറ്റില്‍ പുതുതായി കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചത് 312 പേര്‍ക്ക്. കുവൈറ്റില്‍ ഇതുവരെ 1,52,027 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. ചൊവ്വാഴ്‌ച 281 പേര്‍ രോഗമുക്‌തിയും നേടി. 1,47,784 പേര്‍ ഇതുവരെ രാജ്യത്ത് രോഗമുക്‌തി നേടിയതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്‌തമാക്കുന്നു. അതേസമയം ഇന്ന് കുവൈറ്റില്‍ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല.

നിലവില്‍ 3305 പേരാണ് വിവിധ ഇടങ്ങളിലായി ചികില്‍സയിലുള്ളത്. ഇതില്‍ 55 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇതുവരെ 938 കോവിഡ് മരണങ്ങളാണ് കുവൈറ്റില്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്.

5180 പേര്‍ക്കാണ് രാജ്യത്ത് പുതുതായി കോവിഡ് പരിശോധന നടത്തിയത്. ഇതുവരെ 12,77,197 പേര്‍ക്ക് കുവൈറ്റില്‍ കോവിഡ് പരിശോധന പൂർത്തിയാക്കി. കഴിഞ്ഞ രണ്ട് ദിവസമായി കോവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധിക്കുന്നതായാണ് കണക്കുകള്‍ വ്യക്‌തമാക്കുന്നത്.

Read Also: ഭേദഗതി നിർദേശമില്ല; നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ഗവര്‍ണറുടെ അംഗീകാരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE