കോവിഡ്; കുവൈറ്റില്‍ 202 പേര്‍ക്ക് രോഗമുക്‌തി, 494 പുതിയ രോഗികള്‍

By Staff Reporter, Malabar News
kuwait covid update
Representational Image
Ajwa Travels

കുവൈറ്റ് സിറ്റി: 494 പേര്‍ക്കുകൂടി കുവൈറ്റില്‍ 24 മണിക്കൂറിനിടെ കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ കുവൈറ്റിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 155335 ആയി ഉയര്‍ന്നു. നിലവില്‍ 4814 പേരാണ് വിവിധ ഇടങ്ങളിലായി ചികില്‍സയില്‍ കഴിയുന്നത്.

24 മണിക്കൂറിനിടെ 202 പേര്‍ രാജ്യത്ത് രോഗമുക്‌തിയും നേടിയിട്ടുണ്ട്. ഇതുവരെ 149575 പേരാണ് കുവൈറ്റില്‍ കോവിഡില്‍ നിന്നും മുക്‌തി നേടിയത്. അതെസമയം ഒരു മരണവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. 946 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് മൂലം ജീവന്‍ നഷ്‌ടമായത്.

നിലവില്‍ രാജ്യത്ത് ചികില്‍സയിലുള്ള 4814 പേരില്‍ 47 പേരുടെ നില ഗുരുതരമാണ്. ഇതുവരെ ആകെ 1347854 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് പരിശോധന നടത്തിയത്. 10340 പേര്‍ക്ക് ഒരു ദിവസത്തിനിടെ കോവിഡ് പരിശോധന നടത്തിയതായി ആണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്‌തമാക്കുന്നത്.

National News: കോടതിയുടെ സമിതിയിൽ കാർഷിക നിയമത്തെ പിന്തുണച്ചവർ; പ്രതിഷേധം ശക്‌തമാകുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE